വിവരണം ഓര്‍മ്മചെപ്പ്


പിലാത്തറയിൽ ട്രാഫിക്ക് പരിഷ്കാരത്തിന് മുൻകൈയെടുത്തു പരിയാരം പോലീസ് മാതൃകയാകുന്നു

Reporter: pilathara.com

 

പിലാത്തറ: പിലാത്തറ ട്രാഫിക്ക് പരിഷ്കാരത്തിൻ്റെ ഭാഗമായി പരിയാരം പോലീസ്  ചെറുതാഴം ഗ്രാമപഞ്ചായത്ത്‌ , പൊതുമരാമത്തു വകുപ്പുമായി സഹകരിച്ചു വാഹന പാർക്കിങ്ങിനായി ശ്രമം തുടങ്ങി . ആദ്യദിനത്തിൽ പിലാത്തറയിലെ വിവിധ സന്നദ്ധ സംഘടനകൾ , ഓട്ടോ ടാക്സി തൊഴിലാളികൾ തുടങ്ങിയവരുടെ സഹകരണത്തോടു കൂടിയാണ് പ്രവർത്തനം തുടങ്ങിയത്. രാവിലെ 6:30 മുതൽ തുടങ്ങിയ വർക്കിന്‌ പിലാത്തറ ഡോട്ട് കോം, ജെ സി ഐ, റോട്ടറി ക്ലബ് , ലയൺസ് ക്ലബ് , തുടങ്ങിയ സംഘടനകളുടെ വളണ്ടറിമാർ, വിവിധ രാഷ്ട്രീയ കക്ഷികളുടെ അംഗങ്ങൾ തുടങ്ങിയവർ  പങ്കെടുത്തു.  

 


 

പിലാത്തറയിലെ ചുമട്ടു തൊഴിലാളികളുടെയും മറ്റു പ്രവർത്തകരുടെയും  നിസ്വാർത്ഥ  സേവനം നാടിൻ്റെ  ഐക്യത്തെ ഊട്ടിയുറപ്പിച്ചു എന്ന് പരിയാരം സി ഐ ബാബു അഭിപ്രായപ്പെട്ടു. ആദ്യഘട്ടത്തിൽ പിലാത്തറ ടൌൺ മുതൽ പി  എച്ച്  സി പരിസരം വരെയാണ് തുടങ്ങിയത്.   ട്രാഫിക് പരിഷ്കരണത്തിൻ്റെ ഭാഗമായി  വരും ദിവസങ്ങളിൽ തുടർപ്രവർത്തനങ്ങൾക്ക് പിലാത്തറയിലെ ജനങ്ങളുടെ സപ്പോർട്ട് പരിയാരം പോലീസ് ആവശ്യപ്പെട്ടു.  പോലീസ് അഡ്മിനായുള്ള വി ആർ റെസ്പോണ്സിബിൽ എന്ന വാട്സാപ്പ് ഗ്രൂപ്പ് തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. 

 





loading...