വാര്‍ത്താ വിവരണം

നർമ്മത്തിൽ ചാലിച്ച "ജാവേലി "

14 September 2023
Reporter: സനൂജ് സത്യനാഥൻ
ജാവേലി കണ്ടവർ പറയുന്നു 20മിനുട്ട് ഒരു സിനിമ കണ്ട പ്രതീതി നൽകി. ശ്രീവത്സം മൂവിസിന്റെ ബാനറിൽ എം എസ് നമ്പൂതിരി നിർമിച്ച്, ജീരകമൊട്ട എന്ന യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഹ്രസ്വ ചിത്രം “ജാവേലി ” ശ്രദ്ധേയമാകുന്നു. അവിവാഹിതരായ ദിനേശനും അനിലും ഓണദിവസം പൂക്കൾ പറിക്കാൻ നിറയെ പൂവുകളുള്ള വീട്ടിൽ ചെല്ലുകയും അവിടത്തെ ഗൃഹനാഥനുമായി അവർ നേരിടുന്ന പ്രശ്നങ്ങളെ തുടർന്ന് ഗുണ്ടകളുമായി വീണ്ടും ആ വീട്ടിൽ കയറിചെല്ലുന്നതിനെ തുടർന്നുണ്ടാവുന്ന രസകരമായ സംഭവമാണ് കഥയുടെ ഇതിവൃത്തം.കാലം അയൽബന്ധങ്ങളിൽ വരുത്തിയ മാറ്റം ചിത്രം പരാമർശിക്കുന്നു. നർമത്തിലുപരി മാസ്സിന് പ്രാധാന്യം കൊടുക്കുന്ന ചിത്രത്തിൽ ജഗമോഹൻ എന്ന ഗൃഹനാഥന്റെ വേഷത്തിൽ എം എസ് നമ്പൂതിരിയും, ജടായു എന്ന ഗുണ്ടാ തലവനായി ശ്രീഹരി മാടമനയും, ദിനേശനായി അജേഷ് കൊക്കോട്ടും, അനിൽ ആയി അനിൽ കൈലാസവും വേഷമിടുന്നു.കൂടാതെ ഫൈസൽ മുഹമ്മദ്‌, അനുഷ സുധീഷ്, സുധ, രാജീവ്‌ കണ്ണൻകൈ, കാർത്ത്യായനി കാളീശ്വരം, അഷ്‌റഫ്‌ പഴയങ്ങാടി, സതീഷ് കീനേരി, ഋഷികേശ് പട്ടേരി, അഭിഷേക്, നിവേദ്യ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിലെ ഓണപ്പാട്ടിനു സംഗീതവും ആലാപനവും നിർവഹിച്ചിരിക്കുന്നത് സുരേഷ് കണ്ണൻ ആണ്. അഖിൽ.ടി.കെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു . പ്രണവ് ഹരികൃഷ്ണൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഹ്രസ്വചിത്രം എഴുതി-ചിത്രസംയോജനം ചെയ്ത് സംവിധാനം ചെയ്തിരിക്കുന്നത് ശ്രീഹരി മാടമന ആണ്. Jeerakamotta എന്ന യൂട്യൂബിൽ ചാനലിൽ ചിത്രം പ്രദർശനം തുടരുന്നു


whatsapp
Tags:
loading...