വാര്‍ത്താ വിവരണം

ചെറുതാഴം പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

22 September 2023
Reporter: Pilathara dot com

രാജ്‌മോഹൻ ഉണ്ണിത്താൻ എം പി യുടെ വികസന പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്ന ചെറുതാഴം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച്  ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ചെറുതാഴം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതാഴം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. പിലാത്തറ ചുമടുതാങ്ങിയിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ച ഹൈമാസ് വിളക്കുമായി  ബന്ധപ്പെട്ട് ചെറുതാഴം ഗ്രാമപഞ്ചായത്തുമായി  ഉണ്ടായ തർക്കത്തെ തുടർന്നാണ് മാർച്ച് സംഘടിപ്പിക്കപ്പെട്ടത്.

പഞ്ചായത്ത്  മാർച്ചിൽ ഡിസിസി  പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് പി.വി.സുമേഷ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി രജിത്ത് നാറാത്ത് മുഖ്യ പ്രഭാഷണം നടത്തി കെപിസിസി അംഗം എം.പി.ഉണ്ണികൃഷ്ണൻ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് വി.രാജൻ യുഡിഎഫ്‌ നിയോജക മണ്ഡലം ചെയർമാൻ സുനിൽ പ്രകാശ് ഐഎൻടിയുസി ജില്ലാ സെക്രട്ടറി വിജയൻ കുട്ടിനെഴത്ത് യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി നിതിൻ കോക്കാട് എന്നിവർ സംസാരിച്ചു. വി.ടി.വി.പത്മനാഭൻ യു.രാമചന്ദ്രൻ വരുൺ കൃഷ്ണൻ കെ.രാമദാസ് സരീഷ് പുത്തൂർ മിഥുൻ കുളപ്പുറം എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

WhatsApp_ ലൂടെ  വാർത്തകൾ വേഗത്തിലറിയാൻl ഈ ലിങ്കിലൂടെ പ്രവേശിക്കുക
https://chat.whatsapp.com/EuOUgSxjXLaDCyF5YJZjWQ

https://chat.whatsapp.com/EuOUgSxjXLaDCyF5YJZjWQ
പരസ്യം ചെയ്യാൻ വിളിക്കൂ 9961534231



whatsapp
Tags:
loading...