വാര്‍ത്താ വിവരണം

സ്ത്രീകളുടെ ഉന്നമനം സമൂഹ വളർച്ചയ്ക്ക് അനിവാര്യം: എം വിജിൻ എം എൽ എ

5 October 2023
Reporter: besty thomas
ജോസഫ്സ് കോളേജിൽ നടന്ന ലിംഗഭേദവും യുവത്വവും എന്ന പരിപാടി എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു
പിലാത്തറ : സ്ത്രീകളുടെ ഉന്നമനം സമൂഹ വളർച്ചയ്ക്ക് അനിവാര്യമെന്നും  ലിംഗ സമത്വം  കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും കല്യാശ്ശേരി എം എൽ എ എം വിജിൻ. പിലാത്തറ സെന്റ്. ജോസഫ്സ് കോളേജിൽ നടന്ന ലിംഗഭേദവും യുവത്വവും എന്ന പരിപാടി ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണൽ ഹെൽത്ത് മിഷൻ, കേരള ഹെൽത്ത് സർവീസ് ഡിപ്പാർട്ട്മെന്റ്, ഭൂമിക പ്രൊജക്റ്റ്‌, സെന്റ് ജോസഫ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് അസോസിയേഷൻ സ്വര, വനിതാ സെൽ  എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥിനികൾക്കായി അനീമിയ പരിശോധനയും ബോധവൽക്കരണ ക്ലാസ്സും   മത്സര പരിപാടികളും നടത്തി. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരൻ അധ്യക്ഷത വഹിച്ചു. എൻ എച്ച് എം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. പി കെ അനിൽകുമാർ, കോളേജ് പ്രിൻസിപ്പാൾ ഡോ. ഡെന്നി ഫിലിപ്പ്, മാനേജർ ഫാദർ രാജൻ ഫൗസ്തോ, സോഷ്യൽ വർക്ക് വകുപ്പ് മേധാവി സിസിലി ജോസഫ്,  ഭൂമിക ജില്ലാ കോഡിനേറ്റർ  രാജശ്രീ  എം തുടങ്ങിയവർ സംസാരിച്ചു.


whatsapp
Tags:
loading...