വാര്‍ത്താ വിവരണം

പോലീസ് കള്ളനെ പിടിക്കുന്നില്ല  പരിയാരം പോലീസ് സ്റ്റേഷനിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.*

7 October 2023
Reporter: pilathara.com

പരിയാരം പോലീസ് അപക്വമായി റോഡ് വളവുകളിൽ തക്കംപാർന്നിരുന്ന്  വാഹനങ്ങൾ പിടിച്ചെടുത്ത്പെറ്റിയടിച്ച് ഗവൺമെന്റിന് മാസപ്പടി ഉണ്ടാക്കി കൊടുക്കുന്ന തിരക്കിലാണ് പൊലീസിന് ഉത്ഘാടകൻ പി സി റഷീദ് ആരോപിച്ചു. പരിയാരം ഗ്രാമപഞ്ചായത്തിലും സമീപപ്രദേശങ്ങളിലും നടന്ന ലക്ഷങ്ങളുടെ മോഷണകേസുകളിൽ മോഷ്ടാക്കളെ കണ്ടെത്തുന്നതിൽ പോലീസ്കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച് നടത്തിയത്.  പരിയാരം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  എമ്പേറ്റിൽ നിന്നും ആരംഭിച്ച മാർച്ച് പരിയാരം പോലീസ് സ്റ്റേഷനിൽ മുന്നിൽ പോലീസ് തടഞ്ഞു.  കോൺഗ്രസ് നേതാവ് പി വി സജീവൻ സ്വാഗതം പറഞ്ഞു. കെപിസിസി മെമ്പർ അഡ്വ: വി പി അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ പി.വി അബ്ദുൾ ഷുക്കൂർ അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് നേതാവ്  പി. സാജിത ടീച്ചർ,    എം എ. ഇബ്രാഹിം, ഐ. വി. അഷ്റഫ്  കുഞ്ഞിരാമൻ, പി.നാരായണൻ, വി.വി.രാജൻ എന്നിവർ പ്രസംഗിച്ചു.
..........................

പരിയാരംസ്റ്റേഷൻ ഇങ്ങനെമതിയോ ?

പിലാത്തറ ഡോട്ട് കോം നിരന്തരം സ്റ്റേഷൻ അതിർത്തിലെ  മോഷണ വാർത്തകൾ നിരവധി റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇതുവരെയുള്ള സ്റ്റേഷൻ അതിർത്തിയിലെ പ്രധാന മോഷണങ്ങൾ വിശദമായി വാർത്ത പിലാത്തറ ഡോട്ട് കോം നൽകിയിരുന്നു.  ഇന്ന് കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ വച്ച് നാഷണൽ ഹൈവയിലുള്ള  ഏറ്റവും അടിസ്ഥാന സൗകര്യമുള്ള സ്റ്റേഷൻ ആണ് പരിയാരം പോലീസ് സ്റ്റേഷൻ. വളരെയേറെ പരിമിതിയിൽ നിന്ന ഈ പോലീസ് സ്റ്റേഷൻ മുൻ എംഎൽഎ ടി വി രാജേഷിന്റെ കാലത്താണ് പുതിയ കെട്ടിട അനുമതി ലഭിച്ചത്. കെ വി ബാബുവെന്ന ജനകീയ സി ഐ യുടെ നേത്യുത്വത്തിൽ കേരളത്തിലെ പോലീസ് സ്റ്റേഷനിൽ വച്ച് ഏറ്റവും നല്ല പോലീസ് സ്റ്റേഷനായിഉയർത്തിക്കൊണ്ടുവന്ന പരിയാരം സ്റ്റേഷന് ഇന്ന് മാസങ്ങളായി ഒരു സി ഐ പോലും ഇല്ലാത്തഅവസ്ഥയിലാണ്. ഇപ്പോൾ പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിൽ കള്ളന്മാരുടെ അഴിഞ്ഞാട്ടവും, നിരവധി വീടുകളും, കച്ചവടസ്ഥാപനങ്ങളും, ആരാധനാലയങ്ങളിലും കളവുകൾ നടത്തിയിട്ടും മോഷണവിഷയത്തിൽ തൃപ്തികരമായ അന്വേഷണവും നടക്കുന്നില്ല.  ജനകീയ ഇടപെടലുകളോടെ ആരംഭിച്ച  പോലീസ് സ്റ്റേഷന് പൂന്തോട്ടം, അടിസ്ഥാന സൗകര്യം, വായനശാല, കുട്ടികൾക്കുള്ള മുറി തുടങ്ങിയവ വിവിധ സംഘടനകളുടെ സഹായത്തോടെയായിരുന്നു നടപ്പിലാക്കിയിരുന്നത്. എന്നാൽ  നാഥനില്ലാത്ത സ്റ്റേഷനായതോടെ പരിയാരം പോലീസ് സ്റ്റേഷൻ ഇത്തരം മാതൃക സേവനങ്ങളെല്ലാം അവതാളത്തിലായി. ഇപ്പോഴും മികച്ച ജീവനക്കാരുള്ള  സ്റ്റേഷനിൽ സി ഐ റാങ്കുള്ള കഴിവുള്ള സി ഐ ഉദ്യോദസ്ഥ  നിയമനം പുനസ്ഥാപിക്കുക, മോഷണക്കേസുകളിൽ പലപ്രദമായ  അനേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുക, സ്റ്റേഷനിൽ എത്തുന്നു ജനങ്ങളോട് നീതിപൂർവമായ സമീപനം നടത്തുക  തുടങ്ങിയ കാര്യങ്ങളിലൂടെ പരിയാരം പോലീസ് സ്റ്റേഷന്  പഴയ ജനകീയമുഖം തിരിച്ചുകൊണ്ടുവരാൻ സാധിക്കട്ടെ.

WhatsApp_ ലൂടെ  വാർത്തകൾ വേഗത്തിലറിയാൻl ഈ ലിങ്കിലൂടെ പ്രവേശിക്കുക
https://chat.whatsapp.com/EuOUgSxjXLaDCyF5YJZjWQ
പരസ്യം ചെയ്യാൻ വിളിക്കൂ 9961534231whatsapp
Tags:
loading...