വാര്‍ത്താ വിവരണം

സെന്റ് ജോസഫ് കോളേജിന് സമ്പൂർണ 5 ജി കാമ്പസ് സർട്ടിഫിക്കേഷൻ

12 October 2023
Reporter: Shanil chruthazham

പിലാത്തറ സെന്റ് ജോസഫ് കോളേജിലെ വിദ്യാർത്ഥികൾക്കിടയിൽ ട്രൂ 5 ജി സേവനങ്ങളുടെ സാധ്യതകൾ അവതരിപ്പിച്ച്  റിലയൻസ് ജിയോ.

ജിയോയുടെ യുടെ  5 ജി അൺലിമിറ്റഡ്  സേവനങ്ങൾ  സെന്റ് ജോസഫ് കോളേജിലെ 1200 ത്തോളം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഇപ്പോൾ സൗജന്യമായി ആസ്വദിക്കാം. കോളേജിൽ ഇന്ന് നടന്ന പരിപാടിയിൽ 5 ജി യുടെ അനന്ത സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിച്ചു. വിവിധ വ്യവസായങ്ങളിലും, ആരോഗ്യ മേഖലയിലും കൃഷിയിയിലുമുൾപ്പെടെ 5 ജി കൊണ്ടുവരുന്ന വിപ്ലവകരമായ മാറ്റങ്ങളെ കുറിച്ചും അതിലുണ്ടാകുന്ന പുതിയ ജോലി സാധ്യതകളെക്കുറിച്ചും ടെലികോം മേഖലയിലെ വിദഗ്ധർ സംസാരിച്ചു. ജിയോ ട്രൂ 5 ജി സർട്ടിഫൈഡ് ക്യാമ്പസ് സർട്ടിഫിക്കറ്റ് കോളേജ് പ്രിൻസിപ്പൽ  ഡോ. ഡെന്നി ഫിലിപ്പിനു  കൈമാറി. 

കോളേജ് പ്രോഗ്രാം കോഓർഡിനേറ്റർ / കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ടമെന്റ് ഹെഡ്  മിസ്സ്  ജാൻസി ജോസഫ്  , റിലയൻസ് ജിയോ സൗത്ത് ഇന്ത്യ  സെയിൽസ് ആൻഡ്‌ ഡിസ്ട്രിബൂഷൻ ഹെഡ് ഷരൻ ഷെട്ടി , കോഴിക്കോട് ഏരിയ ബിസിനെസ്സ്  ഹെഡ് സുരേഷ് ജോസ് , കാഞ്ഞങ്ങാട്‌ ജിയോ സെന്റർ മാനേജർ നിമേഷ് എം ടി കെ , പയ്യന്നൂർ ജിയോ സെന്റർ മാനേജർ അർഷാദ് പി എം എന്നിവർ സംസാരിച്ചു.

WhatsApp_ ലൂടെ  വാർത്തകൾ വേഗത്തിലറിയാൻl ഈ ലിങ്കിലൂടെ പ്രവേശിക്കുക

https://chat.whatsapp.com/EuOUgSxjXLaDCyF5YJZjWQ

*പരസ്യം ചെയ്യാൻ വിളിക്കൂ 9961534231



whatsapp
Tags:
loading...