വാര്‍ത്താ വിവരണം

പിലാത്തറയിൽ സൗജന്യ കമ്പ്യൂട്ടർ പഠനപദ്ധതി നടപ്പിലാക്കുന്നു.

22 October 2023
Reporter: pilathara.com

ആർച്ചി കൈറ്റ്സ് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ പിലാത്തറയുടെ എട്ടാം വാർഷികം പ്രമാണിച്ചു സൗജന്യ കമ്പ്യൂട്ടർ പഠന പദ്ധതിയുടെ ഉത്ഘാടനം കല്യാശ്ശേരി മുൻ എം എൽ എ ടി വി രാജേഷ് നിർവഹിച്ചു. വിജയദശമി ദിനം കമ്പ്യൂട്ടറിൽ ആദ്യാക്ഷരം കുറിക്കാൻ താല്പര്യമുള്ള 50 വയസ്സിലധികം പ്രായമുള്ള  25 പേർക്ക്  സൗജന്യമായി കമ്പ്യൂട്ടർ പഠിക്കാം. 

2023 -24 വർഷപദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീയുമായി ചേർന്ന് കമ്പ്യൂട്ടർ പഠിക്കാൻ താല്പര്യമുള്ളവർക്ക് ഫീസ് ആനുകൂല്യവും, 50 വയസ്സിലധികം പ്രായമുള്ള അംഗങ്ങൾക്ക് സൗജന്യ കമ്പ്യൂട്ടർ സാക്ഷരതയും, 18 വയസിന് മുകളിലുള്ള  അംഗങ്ങൾക്ക് 50% ഫീസ് ഇളവോടുകൂടി കമ്പ്യൂട്ടർ ബേസിക് കോഴ്സുകളും നൽകും.

ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് വഴിവരുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ പഠനവും നൽകും.  കൂടാതെ  അപേക്ഷയിൽനിന്നും തിരഞ്ഞെടുക്കുന്ന  എട്ടു വിദ്യാർത്ഥികൾക്ക് പുതുതായി  ആർച്ചി കൈറ്റ്സ് എടാട്ട് ആരംഭിക്കുന്ന സ്ഥാപനത്തിൽ  ആറുമാസം നീണ്ടുനിൽക്കുന്ന ഡിജിറ്റൽ മാർക്കറ്റിങ്  കോഴ്സിൽ സൗജന്യ  ഇന്റേൺഷിപ്പ് പഠനവും നൽകുന്നു. വിദ്യാരംഭദിനത്തോടനുബന്ധിച്ചു പുതുതായി ഞായറാഴ്ചകളിൽ  ചെസ്സ്, അബാക്കസ് പരിശീലനവും, സ്പോക്കൺ ഇംഗ്ലീഷ് നൈറ്റ് ബാച്ച് തുടങ്ങിയവയും ആരംഭിക്കും.  കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം. 8281016662.

WhatsApp_ ലൂടെ  വാർത്തകൾ വേഗത്തിലറിയാൻl ഈ ലിങ്കിലൂടെ പ്രവേശിക്കുക
https://chat.whatsapp.com/EuOUgSxjXLaDCyF5YJZjWQ
*പരസ്യം ചെയ്യാൻ വിളിക്കൂ 9961534231*



whatsapp
Tags:
loading...