വാര്‍ത്താ വിവരണം

എസ് ബി ഐ പിലാത്തറ പുതിയ കെട്ടിടത്തിലേക്ക് മാറുന്നു

23 November 2023

വിപുലീകരിച്ച എസ് ബി ഐ പിലാത്തറ പുതിയ കെട്ടിടത്തിലേക്ക് മാറുന്നു.  ബാങ്ക്  ഉത്ഘാടനം നവംബർ 27 രാവിലെ 9 മണിക്ക് നടക്കും. പിലാത്തറ മാതമംഗലം റോഡിലുണ്ടായ പ്രധാന ശാഖയാണ് പിലാത്തറ - പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിലുള്ള കെട്ടിടത്തിലേക്ക് മാറുന്നത്.

മുമ്പ് എസ് ബി ടി യുടെ ബ്രാഞ്ച് ലയനത്തോടെ എസ് ബി ഐ ആയി മാറിയതായിരുന്നു. പുതിയ ബ്രാഞ്ചിലെത്തിപെടാൻ സ്വന്തമായി വാഹന സൗകര്യമില്ലാതെ പിലാത്തറ ബസ്സ്റ്റാൻഡിൽ വരുന്ന ബാങ്ക്‌  ഇടപാടുകാർക്ക് ബുദ്ധിമുട്ടു സൃഷ്ഠിക്കുമെങ്കിലും പരിമിത സൗകര്യങ്ങളിൽ നിന്നും പുതിയ കെട്ടിടത്തിലേക്കുള്ള മാറ്റം ആശ്വാസകരമാണ്.  



whatsapp
Tags:
loading...