വാര്‍ത്താ വിവരണം

യൂത്ത് കോൺഗ്രസ്സ് വ്യാജ്യ ഐഡി നിർമ്മാണം അനേഷണം കാസറഗോഡ് കേന്ദ്രീകരിച്ചു . ചിറ്റാരിക്കാൽ സ്വദേശി ജൈസൺ മുകളേൽ മുഖ്യപ്രതി എന്ന് പോലീസ്

23 November 2023
Reporter: pilathara.com

യൂത്ത് കോൺഗ്രസ്സ് വ്യാജ്യ ഐഡി നിർമ്മാണം അനേഷണം കാസറഗോഡ്  കേന്ദ്രീകരിച്ചു പോലീസ്. 

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് വ്യാജ്യ തിരഞ്ഞെടുപ്പ് കാർഡ് ഉണ്ടാക്കിയെന്ന കേസ്സനേഷിക്കാൻ പോലീസിന്റെ പ്രത്യേക സംഘം നടത്തിയ അനേഷണത്തിൽ  സി ആർ കാർഡ് അപ്പ്ലിക്കേഷനിലൂടെ നിർമിച്ച ഇന്ത്യൻ തിരഞ്ഞെടുപ്പ് കമീഷന്റെ   തിരിച്ചറിയൽ കാർഡ് നിർമിച്ചിരിക്കുന്നത് കാസറഗോഡ് കേന്ദ്രീകരിച്ചാണ് അനേഷണ സംഘം പറഞ്ഞു. മുഖ്യപ്രതി കാസറഗോഡ് ചിറ്റാരിക്കാൽ സ്വദേശി ജൈസൺ മുകളേൽ മുഖ്യപ്രതിയെ തേടി  പോലീസ് അനേഷണം വ്യാപിപ്പിച്ചു. 

കൈരളി  ചാനലിലെ മാന്യമഹാജനങ്ങളെ എന്ന പരിപാടിയിലൂടെ  പ്രസിദ്ധനായ ജയ്സൺ മുകളേൽ വ്യത്യസ്ത അന്താരാഷ്ട്ര സംഘടനയുടെ അംഗവും ഒപ്പം ട്രെയ്‌നറായും, യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചു വിജയിക്കുകയും ചെയ്തിരുന്നു.  ആയന്നൂർ സൗദേശി ടോമിന്റെ ഐ ഡി കാർഡ് ഉപയോഗിച്ച് വ്യാജ്യ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയത് കാസറഗോഡ് ജില്ലയിലെ ജെയ്സൺ മുകളേലിന്റെ എ ടി എം മെഷിൻ സപ്ലൈ സോഫ്റ്റ്‌വെയർ  സ്ഥാപനത്തിൽനിന്നാണെന്നു  പ്രാഥമിക  വിവരത്തിന്റെ അടിസ്ഥാനത്തിൽ അനേഷണം ശക്തമാക്കി.  ബാംഗ്ളൂരിലെ ഒരുകമ്പനി 22 കോടി രൂപയ്ക്കാണ് ആപ്പ് തയാറാക്കിയതെന്നു ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് നൽകിയ  പരാതിയിലാണ് തിരുവനതപുരം മ്യൂസിയം പോലീസ് കേസെടുത്തത്. ബി ജെ പി സംസ്ഥാന പ്രസിഡണ്ട് സുരേന്ദ്രനും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാർഡാണ് ഉണ്ടാക്കിയതെന്നും ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും ഇതിലൂടെ യൂത്ത് കോൺഗ്രസ്സ് രാജ്യദ്രോഹകുറ്റമാണ് ചെയ്തതെന്നും വി കെ സനോജ് ആരോപിച്ചു. തിരുവനന്തപുരത്തു നടന്ന തിരഞ്ഞെടുപ്പിൽ  ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് കാസര്കോടയിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റമായതിനാൽ മുഖ്യപ്രതിയെ  ഒളിവിൽ കഴിയാൻ സഹായിക്കുന്നവരെയും തേടി വരും ദിവസങ്ങളിൽ പോലീസ് അനേഷണം വ്യാപിപ്പിക്കും. 



whatsapp
Tags:
loading...