വാര്‍ത്താ വിവരണം

ജെസിഐ സോണ്‍ കോൺഫറൻസ് ജെ സി ഐ പിലാത്തറയ്ക്കു ഇരട്ട നേട്ടം

21 November 2017
Reporter: pilathara.com
2018  വര്‍ഷത്തേക്കുള്ള ജെ സി ഐ മേഖല 19-ന്‍റെ സോണ്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍  58 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജെ സി ഐ പിലാത്തറ മെമ്പര്‍ കെ വി സുധീഷ് 2018 സോണ്‍ പ്രസിഡണ്ട് സ്ഥാനം കരസ്ഥമാക്കി.

ജെസിഐ സോണ്‍ 19 നെ ഇനി  സുധീഷ് പിലാത്തറ നയിക്കും

പിലാത്തറ: കണ്ണൂര്‍ കാസറഗോഡ് വയനാട് ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖല 19 ന്‍റെ  വാര്‍ഷിക സമ്മേളനം തലശ്ശേരി നഗരസഭ ടൗണ്‍ ഹാള്ളില്‍ നടന്നു.  ജെ സി ഐ തലശ്ശേരി ഹെറിറ്റേജ് സിറ്റി ആതിഥ്യമരുളിയ സമ്മേളനം അഡോറിയ എന്ന പേരില്‍ നവംബര്‍ 17,18,19 തിയ്യതികളിലായാണ് നടന്നത്. ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം നിര്‍ണയിക്കുന്ന അവാര്‍ഡ് ജഡ്ജിങ് ഹോട്ടല്‍ വിക്ടോറിയയില്‍ ദേശീയ ഉപാധ്യക്ഷന്‍ പ്രകാശ ഉല്‍ഘടനം ചെയ്തു. 2017 വര്‍ഷ സോണ്‍ പ്രസിഡണ്ട് ദിലീപ് ടി ജോസഫ് മുഖ്യാതിഥിയായ അവാര്‍ഡ് ജഡ്ജിങ് ചടങ്ങില്‍ സോണ്‍ ഡയറക്ടര്‍ കെ വി സുധീഷ് അധ്യക്ഷത വഹിച്ചു.

3 ജില്ലകളിലെ 62 ഓളം ചാപ്റ്ററുകളില്‍ നിന്നായി ആയിരത്തില്‍ അധികം പ്രധിനിതികള്‍ പങ്കെടുക്കുന്ന പൊതു സമ്മേളനവും അവാര്‍ഡ് നെറ്റും 18ന് വൈകുന്നേരം 6 മണിക്ക്  നിയമസഭാ സമാചികന്‍ എ എന്‍ ഷംസീര്‍  ഉല്‍ഘടനം ചെയ്തു.  ചടങ്ങില്‍ ജെ സി ഐ  ദേശീയ അധ്യക്ഷന്‍ രാം കുമാര്‍ മുഖ്യാതിഥി ആയും. പ്രശസ്ത സിനിമ സീരിയല്‍ താരം അഞ്ജന, ജെ സി ഐ മുന്‍ ദേശീയ അധ്യക്ഷന്മാരായ അഡ്വ. എ വി വാമനകുമാര്‍, പി സന്തോഷ് കുമാര്‍, മുന്‍ ദേശീയ ഉപാധ്യക്ഷന്‍ കെ പ്രമോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കൊച്ചിന്‍ കൈലാസ് ഒരുക്കുന്ന നിര്‍ത്ത സംഗീത നിശ അവാര്‍ഡ് നൈറ്റ്, സമ്മേളനത്തിനോട് അനുബന്ധിച്ചു ഓട്ടോ ഷോ ബിസിനസ് എക്‌സ്‌പോ എന്നിവയും സംഘടിപ്പിച്ചു.

19ന്  ഞായറാഴ്ച തലശേരി ഷാസി മഹല്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9 മണിക്ക് നടക്കുന്ന പരിപാടിയില്‍ മേഖല പ്രസിഡണ്ട് ദിലീപ് ടി ജോസഫ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു . 2018  വര്‍ഷത്തേക്കുള്ള ജെ സി ഐ മേഖല 19-ന്‍റെ  സോണ്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍  58 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍  ജെ സി ഐ പിലാത്തറ മെമ്പര്‍ കെ വി സുധീഷ് 2018 സോണ്‍ പ്രസിഡണ്ട് സ്ഥാനം കരസ്ഥമാക്കി. 2017  വർഷ പിലാത്തറ പ്രസിഡണ്ട് രാജീവൻ ചെറുതാഴം  സോൺ പ്രസിഡണ്ട് അസിറ്റണ്ട് പോസ്റ്റിനും അർഹനായി.

മേഖല സേമ്മളനം വന്‍വിജയമാക്കുന്നതിനുവേണ്ടി സഹകരിച്ച എല്ലാ മെമ്പര്‍മാരെടും സോണ്‍ കോണ്‍ ഡയറക്ടര്‍ അഡ്വ. റിനില്‍ രാജ് നന്ദി അറിയിച്ചു.

 

2017 വര്‍ഷത്തെ ഏറ്റവും മികച്ച സോണ്‍ ഓഫീസര്‍ക്കുള്ള എസ് ആര്‍ പൈ അവാര്‍ഡ് സോണ്‍ ഡയറക്ടര്‍ മാനേജ്‌മെന്റ് ജെ.സി കെ വി സുധീഷ് അര്‍ഹനായി.

Tags:
loading...