വാര്‍ത്താ വിവരണം

റോട്ടറി ക്ലബ് പിലാത്തറയുടെ  ഭിന്നശേഷിസൗഹൃദ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു. 

29 December 2023
Reporter: pilathara.com

പിലാത്തറ റോട്ടറി ക്ലബ്, കണ്ണൂർ ഗവ. ആയുർവേദ മെഡിക്കൽ കോളേജ് പരിയാരം, സമഗ്ര ശിക്ഷ കേരളം ബ്ലോക്ക് റി സോഴ്സ് സെന്റർ മാടായി എന്നിവയുടെ നേതൃത്വത്തിൽ കുട്ടിക ളിലെ ശാരീരിക മാനസികപഠന വൈകല്യങ്ങൾ നേരത്തേ തിരിച്ചറിയാനുള്ള മെഡിക്കൽ ക്യാമ്പ് നടത്തി.  അഞ്ചിനും 15 വയസ്സിനും ഇടയിലുള്ള  കുട്ടികൾക്ക് പ്രാഥമിക പരിശോധനക്ക് ശേഷം കണ്ണൂർ ഗവ. ആയുർവേദ കോളേജുമായി ചേർന്ന് തുടർ ചികിത്സ സൗകര്യവും നടത്തും.

റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. സേതു ശിവശങ്കർ ഉദ്ഘാടനം ചെയ്തു. കെ.പി. മുരളീധരൻ അധ്യക്ഷത വഹിച്ചു. സമഗ്രശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോ ഓർ ഡിനേറ്റർ ഇ.സി.വിനോദ്, ഔഷധി ഡയറക്ടർ കെ.പദ്മനാഭൻ എന്നിവർ മുഖ്യാതിഥികളായി. ആയുർ വേദ കോളേജ് കൗമാരഭൃത്യവിഭാഗം തലവൻ ഡോ. ശ്രീദിവ്യ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ ഡോ. ഷീജ, എം.വി.ഹൈമ, ചാത്തുക്കുട്ടി നമ്പ്യാർ, ഡോ. പി.ജെ. ജയകൃഷ്ണൻ, ഡോ. കെ.അനുപ്രിയ, എ.വി.സതീശൻ എന്നിവർ സംസാരിച്ചു.   സമാപന സമ്മേളനം ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പിലാത്തറ കുടുംബാംഗങ്ങൾ ക്ലബിന് വളണ്ടറി പ്രവർത്തകരായി.



whatsapp
Tags:
loading...