വാര്‍ത്താ വിവരണം

പിലാത്തറ പീരക്കാംതടത്തിൽ ലോറി മറിഞ്ഞു; ഇവിടെ അപകടം തുടർക്കഥയാകുന്നു. 

2 January 2024
Reporter: pilathara.com

 

പിലാത്തറ: പിലാത്തറ പീരക്കാംതടത്തിൽ ലോറി മറിഞ്ഞു. ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തളിപ്പറമ്പ് ഭാഗത്ത് നിന്നും വരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. എതാനും ദിവസം മുന്നേ ശബരിമല ഭക്തർ സഞ്ചരിച്ച വാഹനവും ഇതേ സ്ഥലത്ത് അപകടത്തിൽപെട്ടിരുന്നു. സർവീസ് റോഡിൽ നിന്ന് ദേശീയ പാത നിർമ്മാണത്തിനായെടുത്ത കുഴിയിലേക്കാണ് ലോറി മറിഞ്ഞത്. സർവീസ് റോഡിന് വീതി കുറവായതിനാൽ നിരന്തര അപകടങ്ങളും, ഗതാഗത കുരുക്കുകളുമാണ് ഇവിടം ഉണ്ടാകുന്നത്. തുടർച്ചയായ  അപകടങ്ങൾ  പ്രദേശവാസികളും, യാത്രക്കാരും ദുരിതമാവുകയാണ്. 

നാട്ടു വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... ജോയിൻ വാട്സാപ്പ്  കമ്മ്യൂണിറ്റി 
https://chat.whatsapp.com/LhBREmiNeogEAZb96eG3FO 



whatsapp
Tags:
loading...