വാര്‍ത്താ വിവരണം

പയ്യന്നൂർ നഗരസഭ അടിയന്തര കൗൺസിലിംഗ് യോഗത്തിൽ പുതിയ ബസ് സ്റ്റാൻഡിന് പച്ചക്കൊടി.

5 January 2024
Reporter: pilathara.com
വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പയ്യന്നൂർ ബസ്സ്റ്റാൻഡ് യാർഡ് നിർമ്മാണം പ്രൊജക്റ്റ് പാസ്സാക്കി.

നഗരസഭാ ചെയർപേഴ്സന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പയ്യന്നൂർ ബസ്സ്റ്റാൻഡ് യാർഡ് നിർമ്മാണം പ്രൊജക്റ്റ് പാസ്സാക്കി.

ലേബർ കോൺട്രാക്ടിംഗ് സൊസൈറ്റിയായ ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകാനുള്ള തീരുമാനം യുഡി എഫ് കൗൺസിലർമാരായ ഫാൽഗുനൻ , രുപേഷ് എന്നിവർ എതിർത്തു. അടങ്കൽ തുക 5 കോടി മുടക്കിയുള്ള നിർമ്മാണം ടെണ്ടർ ഇല്ലാതെ നൽകുന്നു എന്ന് കാണിച്ചാണ് പരാതി ഉന്നയിച്ചത്. കരാർ നടപടികൾ സുതാര്യമാകണമെന്നും വർഷങ്ങളായി മുടങ്ങി കിടക്കുന്ന പയ്യന്നൂർ പുതിയ ബസ്സ്റ്റാൻഡ് നിർമ്മാണം ടെണ്ടർ നടപടികളിലേക്ക് പോകാതെ നേരിട്ട് നൽകാനുള്ള തീരുമാനം പുനഃ പരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

എന്നാൽ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഊരാളുങ്കൽ സൊസൈറ്റിക്ക് മറ്റു പ്രതിപക്ഷ കൗൺസിലർമാർക്ക് പോലും എതിപ്പ്‌ ഉന്നയിക്കാൻ ഉണ്ടായില്ല. നാഷണൽ ഹൈവേ വികസനത്തിൽ ഊരാളുങ്കൽ സൊസൈറ്റി നിർമ്മിച്ച് ആദ്യം പണികഴിഞ്ഞ കാസർകോട് ദേശീയപാത നിർമാണം അഭിനന്ദാർഹമാണെന്നു അഭിപ്രായപ്പെട്ടു. 5 കോടി മുടക്കിയുള്ള പദ്ധതിക്കു 4 .5 കോടിരൂപ ലോൺ വാങ്ങിനത്തിനായുള്ള സർക്കാരിൽ നിന്നുള്ള അംഗീകാരം വാങ്ങുന്ന വിഷയം കൗൺസിൽ മുമ്പാകെ സമർപ്പിച്ചു.



whatsapp
Tags:
loading...