വാര്‍ത്താ വിവരണം

സ്വാമി വിവേകാനന്ദൻ്റെ  159ാം ജന്മദിനത്തിൽ ജെ സി ഐ പിലാത്തറ ഗവ: മാതമംഗലം ടീച്ചേർസ് ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടിൽ ട്രെയിനിങ് പ്രോഗ്രാം നടത്തി.

12 January 2024
Reporter: shanil cheruthazham

സ്വാമി വിവേകാനന്ദൻ്റെ ജന്മദിനം ഇന്ത്യയൊട്ടാകെ ദേശീയ യുവജനദിനമായി ആചരിക്കുകയാണ്. 1985 ലാണ് കേന്ദ്ര സ‍‍ർക്കാ‍ർ സ്വാമി വിവേകാനന്ദൻ്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജന ദിനമായി പ്രഖ്യാപിച്ചത്. ആത്മീയ നേതാവെന്നതിലുപരി വിവേകാനന്ദനെ ഇന്ത്യയിലെ ഏറ്റവും മികച്ച സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ ഒരാളായി കണക്കാക്കുന്നു. 

സ്വാമി വിവേകാനന്ദൻ്റെ 159ാം ജന്മദിനത്തിൽ ജെ സി ഐ പിലാത്തറ ഗവ: മാതമംഗലം ടീച്ചേർസ് ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടിൽ ട്രെയിനിങ് പ്രോഗ്രാം നടത്തി. ജെ സി ഐ സോൺ വൈസ് പ്രസിഡണ്ട് യതീഷ് ബല്ലാൽ ക്ലാസ്സെടുത്തു. അദ്ധ്യാപകരാവാൻ തയ്യാറാവുന്ന  ടീച്ചർ ട്രെയിനികൾക്ക് തന്റെ റോൾ തിരിച്ചറിയാൻ സഹായിക്കുന്ന വിധത്തിലുള്ള പ്രവർത്തനാധിഷ്ഠിത ട്രെയിനിങ്  ക്ലാസ്സായിരുന്നു എന്ന് ടി ടി ഐ അധികൃതർ അറിയിച്ചു.  ക്ലാസ്സിൽ യുവാക്കളുടെ പ്രാധാന്യവും  യുവാക്കള്‍ അവരുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടന്ന് അവര്‍ ആഗ്രഹിക്കുന്നതെന്തും നേടണമെന്ന് വിവേകാനന്ദന്‍ ആഗ്രഹിച്ചുവെന്നും. ലോകത്തെ വിജയിപ്പിക്കാനുള്ള ഏറ്റവും നല്ല ആയുധങ്ങള്‍ സമാധാനവും വിദ്യാഭ്യാസവുമാണ് എന്ന് അദ്ദേഹം വിശ്വസിച്ചു എന്നും യതീഷ് ബല്ലാൽ പറഞ്ഞു. 

ജെ സി ഐ പിലാത്തറ പ്രസിഡന്റ് പ്രിയ വിനോദിൻ്റെ അധ്യക്ഷതയിൽ സെക്രട്ടറി ഗിരിജ പീറ്റർ സ്വാഗതവും, മുൻ പ്രസിഡണ്ട് എം എം സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. വിവേകാനന്ദൻ പറഞ്ഞത് പോലെ ''മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നത്. അല്ലാത്തവര്‍ മരിച്ചവരാണ്.'' എന്നും ഇന്ത്യയുടെ യുവത്വത്തെ പ്രചോദിപ്പിക്കാൻ സ്വാമി വിവേകാനന്ദൻ്റെ പ്രബോധനങ്ങൾ സഹായിച്ചിട്ടുണ്ടെന്ന് ഉത്ഘാടകൾ വിലയിരുത്തി. സോഷ്യൽ മീഡിയയുടെ കാലഘട്ടത്തിൽ അദ്ധ്യാപകരുടെ പ്രാധാന്യവും അവർ നിരന്തരം ട്രെയിനിങ്ങിലൂടെ കടന്നു പോകണമെന്നും വ്യക്തമാക്കി സംസാരിച്ചു. 

മാതമംഗലം ടി ടി ഐ പ്രിൻസിപ്പൽ രാഘവൻ പി, ജെ സി ഐ മെമ്പർമാരായ സഞ്ജീവ് കുമാർ, സുബാഷ്  എന്നിവർ ആശംസ അർപ്പിച്ചു  സംസാരിച്ചു.  ചടങ്ങിന് വിനോദ് കുമാർ നന്ദി പറഞ്ഞു. 
 





സ്വാമി വിവേകാനന്ദൻ്റെ 159ാം ജന്മദിനത്തിൽ ജെ സി ഐ പിലാത്തറ ഗവ: മാതമംഗലം ടീച്ചേർസ് ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടിൽ ട്രെയിനിങ് പ്രോഗ്രാം നടത്തി.

whatsapp
Tags:
loading...