വാര്‍ത്താ വിവരണം

റോട്ടറി ക്ലബ് പിലാത്തറ  ആർച്ചി കൈറ്റ്സ് എഡ്യൂക്കേഷൻ സംയുക്തമായി  പിലാത്തറയിൽ  റിപ്ലബിക് ദിന ക്വിസ് മത്സരം നടത്തുന്നു. 

13 January 2024
Reporter: pilathara.com
ക്വിസ് മത്സരത്തിൽ സ്കൂൾ രജിസ്റ്റർ ചെയ്യുന്നതിനായി 8281016662 എന്ന നമ്പറിൽ ബന്ധപ്പെടാം. 

വിദ്യാർത്ഥികളുടെ ചരിത്രബോധവും, പൗരബോധവും  വളർത്തുക എന്ന ഉദ്യേശശുദ്ധിയോടെ ആർച്ചി കൈറ്റ്സ്  എഡ്യൂക്കേഷൻ, പിലാത്തറ റോട്ടറി ക്ലബുമായി ചേർന്ന് റിപ്ലബ്ലിക് ദിന ക്വിസ് മത്സരം നടത്തുന്നു. പിലാത്തറയിലുംപരിസരങ്ങളിലുമുള്ള  എൽ പി , യൂ പി വിഭാഗങ്ങളിലെ ആദ്യം രജിസ്റ്റർ ചെയ്യുന്ന 25   സ്കൂളുകളെ ഉൾപ്പെടുത്തിയാണ് മത്സരം നടത്തുക.  

രണ്ടു ഘട്ടങ്ങളായി  നടത്തപ്പെടുന്ന മത്സരത്തിൽ ആദ്യ ഭാഗം സ്കൂളുകളിലും ആദ്യ ക്വിസ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന രണ്ടു വിദ്യാർത്ഥികളെ ടീമുകളാക്കി  പിലാത്തറയിൽ  സന്നദ്ധമാക്കിയ ഹാളിലും ഗ്രാൻഡ് ഫൈനൽ ക്വിസ് മത്സരം നടത്തും. രണ്ടാം ഘട്ടത്തിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാത്ഥികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും, വിജയികൾക്ക് ക്യാഷ് പ്രൈസും, വിജയകളാകുന്ന വിദ്യാർത്ഥികൾക്ക് വിവിധ സമ്മാനങ്ങളും, ട്രോഫിയും വിതരണം ചെയ്യും. മികച്ച സ്കൂളിന് പ്രത്യേക പുരസ്‌കാരം നൽകും. 

ആദ്യമത്സരം ജനുവരി 19 വെള്ളിയാഴ്ച സ്കൂളിലും, ഫൈനൽ മത്സരം ജനുവരി 26ന്  വെള്ളിയാഴ്ച പിലാത്തറയിലുമായി നടത്തും.  റിപ്ലബിക് ദിന ക്വിസ്സിൻ്റെ മീഡിയ പാർട്ണർ  പിലാത്തറ  ഡോട്ട് കോം ആണ്. സ്കൂൾ രജിസ്റ്റർ ചെയ്യുന്നതിനായി 8281016662 എന്ന നമ്പറിൽ ബന്ധപ്പെടാം. 



whatsapp
Tags:
loading...