വാര്‍ത്താ വിവരണം

കവ്വായിയിൽ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

15 January 2024
Reporter: pilathara.com

പയ്യന്നൂർ കവ്വായി ശാഖാ മുസ്ലീം യൂത്ത് ലീഗ്, ശ്രവണ ഹിയറിംഗ് എയിഡ് സെന്ററുമായി  സഹകരിച്ച്  സംഘടിപ്പിച്ച കേൾവി പരിശോധന ക്യാമ്പ് നടത്തി. ശാഖാ മുസ്ലിം  ലീഗ് പ്രസിഡണ്ട് സി എച്ച് അബ്ദുറഹിമാൻ കേൾവി പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. 2008 തളിപ്പറമ്പിൽ സ്ഥാപിതമായ ശ്രവണ ഹിയറിങ് എയ്ഡ് സെന്ററിന് ഇന്ന് കേരളത്തിലും കർണാടകത്തിലുമായി 12 ഓളം ബ്രാഞ്ചുകൾ നിലവിലുണ്ട്.  കേൾവിയുടെ എല്ലാ മേഖലകളിലും ശ്രവണയുടെ സാനിധ്യവും കേൾവി പരിശോധന, സ്പീച്ച് തെറാപ്പി എന്നിവയ്ക്കൊപ്പം മികച്ച കേൾവി സഹായികൾ, സർവീസിംഗ്, കൂടാതെ കേൾവി സഹായികളുടെ വില്പനാനന്തര സേവനവും ശ്രവണയെ വ്യത്യസ്തമാക്കുന്നു. 

യുകെ ഇബ്രാഹിം കേൾവി പരിശോധന ക്യാമ്പിൻ്റെ  അധ്യക്ഷത വഹിച്ചു. ശാഖാ മുസ്ലിം ലീഗ് സെക്രട്ടറി ടി പി അബ്ദുൽ അസീസ്, ഫായിസ് കവ്വായി, വാർഡ് കൗൺസിലർ ഹസീന കാട്ടൂർ, ഹംസ എൻ, റഹീസ് ആയാർ, ടി സി ഫാറൂഖ്, ശ്രവണ ഓഡിയോളജിസ്റ്റ് സ്നേഹ, രഞ്ജിത്ത്,  രാജേഷ് കെ.വി, അമീർ അലി വി യു, മുഹമ്മദ് പി പി തുടങ്ങിയവർ സംസാരിച്ചു. കേൾവിക്കുറവിനെയും അതിന്റെ പരിഹാരമാർഗ്ഗങ്ങളെയും കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

 





 ശ്രവണ ഹിയറിങ് സെന്ററിനുള്ള  യൂത്ത് ലീഗ് കമ്മിറ്റിയുടെ ഉപഹാരം കൗൺസിലർ നസീമ ടീച്ചർ കൈമാറി.

whatsapp
Tags:
loading...