വാര്‍ത്താ വിവരണം

വായനശാലകളിലും ക്ലബുകളിലും ആർച്ചി കൈറ്റ്സ് പിലാത്തറയുടെ ആഭിമുഖ്യത്തിൽ ട്രെയിനിങ് പ്രോഗ്രാം ആരംഭിച്ചു. 

11 February 2024
Reporter: pilathara.com

ആർച്ചി കൈറ്റ്സ് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ എട്ടാം വാർഷികത്തിൻ്റെ ഭാഗമായി നാട്ടിലെ ക്ലബുകൾ, വായനശാലകൾ സംയുക്തമായി വിവിധ ട്രെയിനിങ് പ്രോഗ്രാമുകൾ ആരംഭിച്ചു. 

കൊട്ടില സർഗ്ഗചേതന പബ്ലിക് ലൈബ്രറിയിലും,  പുറച്ചേരി പൊതുജന വായനശാലയിലും സൈബർ പേരന്റിംഗ് എന്ന വിഷയത്തിൽ ബോധവൽകരണ ട്രെയിനിങ് നടത്തി. ആർച്ചി കൈറ്റ്സ് കമ്പ്യൂട്ടർ എജുക്കേഷൻ പിലാത്തറ പ്രതിനിധി ഷനിൽ ചെറുതാഴം  സൈബർ പാരൻ്റിംഗ് എന്ന വിഷയത്തിൽ ക്ലാസ് കൈകാര്യംചെയ്തു. 

 കൊട്ടില സർഗ്ഗചേതന പബ്ലിക് ലൈബ്രറിയിൽ  സംഘടിപ്പിച്ച  ചടങ്ങിൽ വിനിത കെ കെ അധ്യക്ഷതയും,  പി എം കൃഷ്ണപ്രഭ, എൻ രാജീവൻ   എന്നിവർ സംസാരിച്ചു. ട്രെയിനിങ്  പ്രോഗ്രാമിന് സ്മിരോഷ പി പി സ്വാഗതവും പറഞ്ഞു. 

പുറച്ചേരി പൊതുജന വായനശാല ഗ്രന്ഥാലയത്തിൽ നടത്തിയ സൈബർ പേരന്റിംഗ് ട്രെയിനിങ് പ്രോഗ്രാമിൽ  വനിത വേദി പ്രസിഡണ്ട് പ്രസന്ന എം അദ്ധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡണ്ട് മോഹനൻ വി.പി, ഡി വൈ എഫ് ഐ ചെറുതാഴം മേഖല പ്രസിഡൻ്റ്  രജിലേഷ് എന്നിവർ സംസാരിച്ചു. സെക്രട്ടറി മനോജ് വർമ സ്വാഗതം പറഞ്ഞു. 

.......................................................................

ഫെബ്രുവരി, മാർച്ച്  മാസങ്ങളിൽ നടത്തുന്ന ട്രെയിനിങ്ങിൽ വായനശാലകൾ ക്ലബുകൾ തുടങ്ങിയവയ്ക്കു അനുയോജ്യമായ സമയവും ട്രെയിനിങ് മോഡ്യൂളും തിരഞ്ഞെടുത്തു അറിയിക്കാം.

ട്രെയിനിങ് വിഷയങ്ങൾ : ( സമയം 1 മണിക്കൂർ )

* സൈബർ സേഫ്റ്റി ( പൊതു വിഭാഗം )

* പരീക്ഷ മുന്നൊരുക്കം ( വിദ്യാർഥികൾ )

* ജോബ് വിത്ത് കോഴ്‌സ്. ( പൊതു വിഭാഗം )

* സൈബർ പാരന്റ്റിങ് ( രക്ഷിതാക്കൾക്ക് )

* ചർച്ച : subject : സ്ത്രീകളും ജോലിയും. ( പൊതു വിഭാഗം വീട്ടമ്മമാർക്ക് )

 സൗജന്യ ട്രെയിനിങ് വിശദാംശങ്ങൾ അറിയാനായി 8281016662 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. 



whatsapp
Tags:
loading...