വാര്‍ത്താ വിവരണം

ഡോ. ചെറുതാഴം കുഞ്ഞിരാമ മാരാർക്ക് കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ആദരം

1 March 2024
Reporter: shanil cheruthazham

ന്യൂഡൽഹി • ക്ഷേത്രവാദ്യകലയിലെ ആചാര്യൻ വാദ്യപ്രവീൺ ഡോ. ചെറുതാഴം കുഞ്ഞിരാമ മാരാർക്ക് കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം. രാജ്യത്തെ അറിയപ്പെടുന്ന ചെണ്ടവാദ്യ കലാകാരനു ലഭിച്ച പുരസ്കാരം ഡൽഹിയിലെ മലയാളി സമൂഹത്തിനുള്ള ബഹുമതി കൂടിയാണ്.

കണ്ണൂർ ചെറുതാഴം കെ.വി. കൃഷ്ണ മാരാരുടെയും പി.കെ. ജാനകി മാരസ്യാരുടെയും മകൻ ചെറുതാഴം കുഞ്ഞിരാമ മാരാർ 14-ാം വയസ്സിൽ ചെറുകുന്ന് ശ്രീ അന്നപൂർണേശ്വരി കലാവിദ്യാലയത്തിൽ പരിശീലനം നേടിയ ശേഷം തായമ്പകയിലാണ് അരങ്ങേറ്റം കുറിച്ചത്.

പുളിയാമ്പള്ളി ശങ്കര മാരാർ, കൊട്ടില വീട്ടിൽ കുഞ്ഞിരാമ മാരാർ എന്നിവരാണ് ആദ്യ ഗുരു ക്കൻമാർ. കോട്ടയ്ക്കൽ പിഎസ് വി നാട്യസംഘത്തിൽ കോട്ടയ്ക്കൽ കുട്ടൻ മാരാരുടെ കീഴിൽ കഥകളി ചെണ്ടയിൽ ഉപരി പഠനം ചെയ്തു. മട്ടന്നൂർ പഞ്ച വാദ്യ സംഘത്തിലും ചെറുകുന്ന് ആസ്‌തികാലയത്തിലും ചെണ്ട അധ്യാപകനായി ജോലി ചെയ്തു.

ഡൽഹി രാജ്യാന്തര കഥകളി കേന്ദ്രത്തിൽ 37 വർഷം അധ്യാ പകനായി ജോലിചെയ്ത ശേഷം പ്രിൻസിപ്പലായാണ് വിരമിച്ചത്. ഡൽഹി പഞ്ചവാദ്യ ട്രസ്റ്റ‌ിൻ്റെ  സ്ഥാപകനാണ്. വി വിധ സംസ്‌ഥാനങ്ങളിലും 37ലേറെ വിദേശ രാജ്യങ്ങളിലും വാദ്യ കലാപരിപാടികൾക്ക് നേത്യത്വം നൽകി.

റഷ്യൻ പ്രസിഡന്റ്റ് വ്ലാഡിമിർ പുട്ടിന്റെ സന്ദർശനവേളയിൽ രാഷ്ട്രപതി ഭവനിൽ പശ്ചാത്തല സംഗീതം ചെണ്ടയിൽ ഒരുക്കി. റിപ്പബ്ലിക് ദിന പരേഡ് കേരള പ്ലോട്ടിൻ്റെ  ആർട്ടിസ്റ്റ് കോ-ഓർ ഡിനേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. വിവിധ വാദ്യോപകരണങ്ങൾ ഒരുമിച്ച് അവതരിപ്പിക്കുന്ന 'ഡ്രംസ് ഓഫ് ഇന്ത്യ' എന്ന പരിപാടിക്കു നേതൃത്വം നൽകി. സ്വാതന്ത്ര്യത്തിൻ്റെ 50-ാം വാർ ഷികം, രാഷ്ട്രപതി ഭവനിലെ ഓണാഘോഷം എന്നിവയ്ക്കും പരിപാടികൾ അവതരിപ്പിച്ചു. ഡൽഹി പുരത്തിന് മൂന്നു വർഷം നേതൃത്വം നൽകി.

ഐസിസിആർ പാനൽ ആർ ട്ടിസ്‌റ്റ്, ദൂരദർശൻ - ആകാശവാണി ഗ്രേഡ് ആർട്ടിസ്‌റ്റ് പദവികൾ ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി അവാർഡ്, കേരള ക്ഷേത്രം കലാ അക്കാദമി അവാർഡ്, കാഞ്ചി കാമകോടി ആസ്‌ഥാന വിദ്വാൻ പട്ടം ഉൾപ്പെ ടെ ഒട്ടേറെ ബഹുമതികൾക്ക് അർഹനായിട്ടുണ്ട്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ നിന്ന് പട്ടും വള യും നൽകുന്ന 'വാദ്യപ്രവീൺ' ബഹുമതി ലഭിച്ചു. 2020ൽ ചെന്നൈ ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്‌സിറ്റി പെർഫോമിങ് ആർട്‌സിൽ ഡോക്‌ടറേറ്റ് നൽകി ആദരിച്ചു. ആയിരത്തോളം ശിഷ്യൻമാർക്ക് ക്ഷേത്രവാദ്യ കലയിൽ പരിശീലനം നൽകിയിട്ടുണ്ട്. വാദ്യകലാരംഗത്ത് നാലരപതിറ്റാണ്ടായി നിറസാന്നിധ്യമായ ഡോ. കുഞ്ഞിരാമമാരാരുടെ പ്രതിഭയ്ക്കുള്ള അംഗീകാരമാണ് കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുരസ്ക്‌കാരം.



whatsapp
Tags:
loading...