വാര്‍ത്താ വിവരണം

ചെറുതാഴം ശ്രീരാമവിലാസം എൽ.പി. സ്കൂളിൻ്റെ സപ്തതിയാഘോഷം 2024 മാർച്ച് രണ്ടിന് ശനിയാഴ്ച 2 മണിക്ക് നടക്കും .

1 March 2024

മാന്യമിത്രമേ,

സുഖാശംസകൾ.

ചെറുതാഴം ശ്രീരാമവിലാസം എൽ.പി.സ്ക്കൂൾ അതിൻ്റെ സപ്തതിയാഘോഷ വേളയിലാണ്. ആയിരക്കണക്കിന് വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്ക് അറിവിൻ്റെയും അക്ഷരത്തിൻ്റെയും സ്നേഹത്തിൻ്റെയും സമഭാവനയുടെയും ആദ്യ പാഠങ്ങൾ പകർന്നു തന്ന ഈ വിദ്യാലയ മുത്തശ്ശി നമ്മൾ ഓരോരുത്തരുടെയും ഗൃഹാതുരതയാണല്ലോ. സ്നേഹ സൗഹൃദങ്ങളുടെയും, നമ്മെ നാമാക്കിയ സാംസ് ക്കാരിക രൂപാന്തരീകരണത്തിൻ്റെയും ഊടും പാവും ഈ പാഠാലയത്തിൻ്റെ വാത്സല്യ സംഭാവന കൂടിയായിരിക്കുമല്ലോ.

ഈ വിദ്യാലയത്തിൻ്റെ എഴുപതാം വാർഷികാഘോഷ പരിപാടി 2024 മാർച്ച് 2 ന് വിപുലമായ പരിപാടി കളോടെ സംഘടിപ്പിക്കപ്പെടുകയാണ്. അന്നേ ദിവസം ഉച്ചയ്ക്കു ശേഷം നടക്കുന്ന പൂർവ വിദ്യാർത്ഥി സംഗമം താങ്കളുടെ മഹനീയ സാന്നിധ്യം കൊണ്ട് അർത്ഥപൂർണമാക്കണമെന്നു സ്നേഹപൂർവം അഭ്യർത്ഥിക്കുകയാണ്. ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ ഈ നാടിൻ്റെ യശസ്തംഭങ്ങളായി നിറഞ്ഞു നിൽക്കുന്ന ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളുടെ മഹാ സംഗമം അപൂർവത നിറഞ്ഞ ആനന്ദാനുഭവമാകുമെന്നു പ്രത്യാശിക്കുകയാണ്. താങ്കളുടെ സാന്നിധ്യം കൊണ്ട് ഈ സംഗമം ധന്യമാക്കാൻ ഒരിക്കൽ കൂടി ഓർമിപ്പിച്ചു കൊള്ളുന്നു.

ലതീഷ് പുരിയാത്ത് 
(വർക്കിംഗ് ചെയർമാൻ) 
ഡോ. ചെറുതാഴം കുഞ്ഞിരാമ മാമാർ 
(ചെയർമാൻ, സംഘാടക സമിതി)

രമേശൻ ടി 

(കൺവീനർ, സംഘാടക സമിതി)



whatsapp
Tags:
loading...