വാര്‍ത്താ വിവരണം

കാപ്പാട്ട് പെരുങ്കളിയാട്ടം; മാനവീയ സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം പി സമ്മേളനം ഉദ്ഘാടനം ചെയ്തു.

1 March 2024
Reporter: pilathara.com

പയ്യന്നൂർ: കാപ്പാട്ട് കഴകം പെരുങ്കളിയാട്ടത്തിൻ്റെ  ആറാം നാൾ സന്ധ്യയ്ക്ക് 7 മണിക്ക് ആൽത്തറ വേദിയിൽ മാനവീയ സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം പി സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. പ്രമോദ് പയ്യന്നൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽഎം രാജഗോപാലൻ എം എൽ എ, ജില്ലാ ജഡ്ജ് ടി മധുസൂദനൻ എന്നിവർ വിശിഷ്ടാതിഥികളായി. പ്രശസ്ത സിനിമാ പിന്നണി ഗായികയും സംഗീത സംവിധായികയും ബഹുഭാഷാ ഗായികയുമായ അനിതാ ഷേയ്ഖ് മുഖ്യാതിഥിയായി  പങ്കെടുത്തു. മനുഷ്യാവകാശ പ്രവർത്തകൻ ഡോ.സൈനലാബ്ദീൻ ഉൾപ്പെടെ നിരവധി പ്രമുഖർ മാനവീയം സമ്മേളനത്തിൽ സന്നിഹിതരായി.

Note: വിവിധ കലാപരിപാടികളും രാത്രി 9.30 ന്  നിറ വേദിയിൽ കൊല്ലം ആവിഷ്ക്കാരയുടെ സാധാരണക്കാരൻ എന്ന നാടകവും അരങ്ങേറും. 

മാർച്ച് 1 :



whatsapp
Tags:
loading...