വാര്‍ത്താ വിവരണം

മാടായിക്കാവ് പൂരമഹോത്സവം ഇന്ന് തുടങ്ങും

15 March 2024
Reporter: pilathara.com

മാടായി തിരുവർക്കാട്ടുകാവ് (മാടായിക്കാവ്) പൂരോത്സവം വെള്ളിയാഴ്ച മുതൽ 23വരെ നടക്കും. വെള്ളിയാഴ്‌ച ലക്ഷം ദീപം സമർപ്പണം നടക്കും. 

ദിവസവും വൈകിട്ട് സഹസ്ര ദീപം.15ന് വൈകിട്ട് മട്ടന്നൂർ പഞ്ചവാദ്യസംഘത്തിൻ്റെ മേജർ സെറ്റ് പഞ്ചവാദ്യം. 16ന് അലോഷിയുടെ ഗാനമേള. 17ന് നൃത്തസന്ധ്യ. 18ന് ഗുജറാത്തി ഡാൻസ്, കരോക്കെ ഗാനമേള.19ന് രാത്രി നൃത്തശിൽപ്പം. 20ന് കാഞ്ഞങ്ങാ ട് രാമചന്ദ്രൻ, ശ്രീകല പ്രേംനാഥ് എന്നിവർ നേതൃത്വത്തിൽ ക്ഷേത്ര കലാ അക്കാദമി വിദ്യാർ ഥികളുടെ സംഗീതാർച്ചന. 21ന് രാത്രി വിവിധ കലാപരി പാടികൾ. 22ന് മട്ടന്നൂർ ശ്രീരാജ്, വാദ്യകലാനിധി ചിറക്കൽ നിധീ ഷ് എന്നിവരുടെ ഇരട്ടതായമ്പക. രാത്രി 10ന് പത്തനംതിട്ട മുദ്ര അവതരിപ്പിക്കുന്ന നൃത്തസംഗീത നാടകം ചോറ്റാനിക്കര അമ്മ. 

ഉത്സവദിനങ്ങളിൽ പുലർച്ചെ തെക്കിനാക്കീൽ കോട്ടയിലേക്കും, തിരിച്ച് മാടായിക്കാവിലേക്കുള്ള എഴുന്നള്ള ത്തും പൂരക്കളിയും ഉണ്ടാകും. 23ന് പൂരം നാളിൽ രാവിലെ 8.30ന് വടുകുന്ദ തടാകത്തിൽ പൂരംകുളി (ആറാട്ട്) നടക്കും.

വാർത്താസമ്മേളനത്തിൽ ക്ഷേത്ര നവീകരണ സമിതി പ്രസിഡൻ്റ് അഡ്വ. ടി വി ഹരീ ന്ദ്രൻ, നവീകരണ സമിതി സെക്രട്ടറി കെ വി എൻ ബൈജു, ട്രഷറർ ടി. കൃഷ്ണപിടാ രർ, വൈസ് പ്രസിഡൻറുമാരായ ടി വി നമ്പിയത്യൻ, പി വി ഉണ്ണി കൃഷ്ണൻ, പബ്ലിസിറ്റി ചെയർമാൻ എ രാജേഷ് എന്നിവർ പങ്കെടുത്തു. 



whatsapp
Tags:
loading...