വാര്‍ത്താ വിവരണം

സൗജന്യ തിമിര ശസ്ത്രക്രിയ നിർണ്ണയ നേത്ര പരിശോധന ക്യാമ്പ് പിലാത്തറയിൽ

29 March 2024
Reporter: pilathara.com

പിലാത്തറ റോട്ടറിക്ലബ്ബും മാംട്രസ്റ്റ് ഐകെയർ ഹോസ്‌പിറ്റൽ സംയുക്തമായി 2024 മാർച്ച് 31 ഞായറാഴ്ച രാവിലെ 8.30 മണി മുതൽ 12 വരെ സൗജന്യമായി നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തുന്നു. പിലാത്തറ സെൻ്റ് ജോസഫ് കോളേജിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത്.

* മാംട്രസ്റ്റ് കണ്ണാശുപത്രിയിലെ ഡോക്ട‌ർമാർ പരിശോധനയ്ക്ക് നേതൃത്വം നൽകുന്നു

* തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികൾക്ക് കാഞ്ഞങ്ങാട് മാം ട്രസ്റ്റ് കണ്ണാശുപത്രി യിൽ വെച്ച് സൗജന്യമായി ശസ്ത്രക്രിയ ചെയ്‌തുകൊടുക്കുന്നു.

* ക്യാമ്പിൽ പങ്കെടുക്കുന്നവർ 35 വയസ്സിനു മുകളിൽ പ്രായമുള്ളവരും ക്യാമ്പിൽ ക്യമ്പിൽ നിന്ന് തിമിര ശസ്ത്രക്രിയക്ക് നിർദ്ദേശിക്കുകയാണെങ്കിൽ അതിന് തയ്യാറാള്ളവരുമായിരിക്കണം

* തിമിര ശസ്ത്രക്രിയക്കായി തിരഞ്ഞെടുക്കുന്ന രോഗികൾക്ക് കാഞ്ഞങ്ങാട് മാവുങ്കാൽ കണ്ണാ- ശുപത്രിയിൽ നിന്ന് തിമിര ശസ്ത്രക്രിയയും മരുന്നും, കണ്ണിനെ പൊടിപടലത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള കണ്ണടയും തീർത്തും സൗജന്യമായി നൽകുന്നു.

* ക്യാമ്പിൽ പങ്കെടുക്കുന്നവർ ക്യാമ്പ് ദിവസം രാവിലെ 9 മണിക്ക് മുമ്പായി ക്യാമ്പ് സ്ഥലത്ത് പേര് രജിസ്റ്റർ ചെയ്‌തു ഒ. പി. കാർഡ് വാങ്ങിക്കണം.

* ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ നിന്നും യാതൊരു ഫീസും ഈടാക്കുന്നതല്ല.

* കണ്ണട ഉപയോഗിക്കുന്നവർ ക്യാമ്പിൽ വരുമ്പോൾ ഉപയോഗിക്കുന്ന കണ്ണടയുമായി വരുക.

* 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ ക്യാമ്പിൽ വരുമ്പോൾ ഒരു സഹായിയെ കൂടെ കൂട്ടുക.

രജിസ്ട്രഷൻ ചെയ്യാൻ ബന്ധപ്പെടുക : 

1. മുരളീധരൻ. കെ.പി. 9446354774.

2. രവീന്ദ്രനാഥൻ.സി. 9663822822

3. രവീന്ദ്രൻ. കെ. 9446269612

4. രാജീവൻ. ടി. 9747360333

5. അരവിന്ദാക്ഷൻ. കെ. 9847323789

6. സതീശൻ. കെ. സി. 9447078042

7. ദാമോദരൻ. പി. പി. 7559068823whatsapp
Tags:
loading...