മലബാര്‍ നാട്ടുവഴികള്‍


 പയ്യന്നൂർ ഗ്രാമോദയ ഖാദിക്ക് സുരേഷ് ഗോപി എം. പി.യുടെ പ്രശംസ

Reporter: pilathara.com

പയ്യന്നൂർ ഗ്രാമോദയ ഖാദി സംഘം പുതുതായി ഉൽപാദിപ്പിച്ച പ്രീമിയം ബ്രാൻ്റ് സോപ്പിൻ്റെ ഉദ്ഘാടനം സുരേഷ് ഗോപി നിർവഹിച്ചു. പയ്യന്നൂർ ഖാദിയുടെ പെരുമ കേട്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് തിരക്കുകൾക്കിടയിലും ഖാദി സന്ദർശിക്കാൻ സമയം കണ്ടെത്തിയതെന്നും എം.പി. പറഞ്ഞു. ഖാദിയുടെ പുരോഗതിക്കായി സമർപ്പിക്കപ്പെട്ട പദ്ധതികളുടെ അനുമതിക്കായി സഹായിക്കാമെന്നും ഗ്രാമോദയ ഖാദിയുടെ പ്രവർത്തനങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു.


തുടർന്ന് , ഖാദി കുർത്തയും മുണ്ടും സോപ്പും ഉൾപ്പടെ ഖാദി ഉൽപന്നങ്ങൾ വാങ്ങിയാണ് അദ്ദേഹം മടങ്ങിയത്.

കേന്ദ്രത്തിനു മുന്നിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.


കർശനമായ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു നടന്ന ചടങ്ങിൽ പയ്യന്നൂർ ഗ്രാമോദയ ഖാദി സംഘം പ്രസിഡണ്ട് ഇ.രാമചന്ദ്രൻ ഉപഹാരമായി ചർക്ക സമ്മാനിച്ചു. സിക്രട്ടറി ഇ.എ. ബാലൻ സ്വാഗതവും പി.രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

 


പയ്യന്നൂർ ഗ്രാമോദയ ഖാദിയുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം മതിപ്പു രേഖപ്പെടുത്തി. വൈവിധ്യവൽക്കരണത്തിലൂടെ മുന്നേറാനുള്ള ഗ്രാമോദയ ഖാദി സംഘത്തിൻ്റെ പ്രവർത്തനങ്ങൾക്ക് ഏറെ ആത്മവിശ്വാസം നൽകുന്നതായിരുന്നു ബഹു.സുരേഷ് ഗോപി എം.പി. യുടെ സന്ദർശനം. 



loading...