വാര്‍ത്താ വിവരണം

കുഞ്ഞിമംഗലത്ത് ചിത്ര-ശില്പ പഠനക്കളരി ( നാളെ 24-11-17 )തുടങ്ങും.

23 November 2017
Reporter: sreejesh
പിലാത്തറ: കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള ചിത്ര-ശില്പ പഠനക്കളരി 24 മുതല്‍ 26 വരെ കുഞ്ഞിമംഗലം വി.ആര്‍.നായനാര്‍ വായനശാല ഹാളില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ ഒന്‍പതുമണിക്ക് ചിത്ര-ശില്പ പ്രദര്‍ശനം ശില്പി കെ.കെ.ആര്‍. വെങ്ങര ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ ഒന്‍പതുമണിക്ക് ചിത്ര-ശില്പ പഠനക്കളരി ടി.വി.രാജേഷ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. മൂന്ന് മണിക്ക് ലളിതകലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാല പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകീട്ട് നാലുമണിക്ക് സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്‍ ഉദ്ഘാടനം ചെയ്യും. ലളിതകലാ അക്കാദമി, ഗവ. സെന്‍ട്രല്‍ യു.പി. സ്‌കൂള്‍, വി.ആര്‍. നായനാര്‍ സ്മാരക വായനശാല എന്നിവ ചേര്‍ന്നാണ് പഠനക്കളരി നടത്തുന്നത്.


Tags:
loading...