കളിയാട്ടം


കണ്ടോത്ത് കൂർമ്പാ ഭഗവതി ക്ഷേത്രം കളിയാട്ടം ജനുവരി 10 മുതൽ 13 വരെ നടക്കും.

Reporter: pilathara.com

കണ്ടോത്ത് കൂർമ്പാ ഭഗവതിക്ഷേത്രം കളിയാട്ട മഹോത്സവം 10 മുതൽ 13 വരെ നടക്കും. കളിയാട്ടത്തിന്റെ ഭാഗമായുള്ള വരച്ചുവെക്കൽ ചടങ്ങും കൂവമളവും ക്ഷേത്രത്തിൽ നടന്നു. ക്ഷേത്രം അന്തിത്തിരിയന്റെ നേതൃത്വത്തിൽ ഭണ്ഡാരപുരയിൽ കൂവമളവ് നടത്തി. തുടർന്ന് വാല്യക്കാരുടെ നേതൃത്വത്തിൽ തിരുമുറ്റം നിലംപണിക്ക് തുടക്കമായി.

പത്തിന് രാത്രി എട്ടിന് സൂപ്പർഹിറ്റ് മെഗാ ഇവന്റ് നടക്കും. 11-ന് രാത്രി ഒൻപതിന് കൊല്ലം അയനം നാടകവേദിയുടെ നാടകം 'ഒറ്റവാക്ക്'. 12-ന് രാത്രി എട്ടുമുതൽ കാഴ്ച വരവുകൾ, തുടർന്ന് കരിമരുന്നുപ്രയോഗം. 13-ന് രാത്രി എട്ടിന് കരിമരുന്ന് പ്രയോഗം തുടങ്ങിയവ നടക്കും.

10-ന് രാവിലെ ക്ഷേത്ര ആചാരക്കാർ ദേശാധിപനായ പെരുമാളെ കണ്ട് വണങ്ങി കളിയാട്ട ഉത്സവത്തിനുള്ള അനുവാദവും പെരുമാളുടെ തീർഥവുമായി ക്ഷേത്രത്തിലെത്തും.

ഉച്ചകഴിഞ്ഞ് ക്ഷേത്ര ഭണ്ഡാരപുരയിൽനിന്ന് ദീപവും തിരിയും കൊണ്ടുവരുന്നതോടെ കളിയാട്ടത്തിന് തുടക്കമാവും. തുടർന്ന് തോറ്റം പാടി അരിയെറിഞ്ഞ് അരങ്ങുണർത്തും. നാല് നാൾ ദൈവക്കോലങ്ങൾ കെട്ടിയാടിക്കും. 13-ന് അർധരാത്രി വെടിക്കെട്ടോടെ ക്ഷേത്രമുറ്റത്തുനിന്ന് ദൈവക്കോലങ്ങൾ അരങ്ങൊഴിയും



loading...