വാര്‍ത്താ വിവരണം

കാഴ്ചക്കപ്പുറമൊരു ജീവിതം ഉണ്ടോ ? വ്യത്യസ്തനായി ഗോകുൽരാജ് 

24 November 2017
Reporter: shanil Cheruthazham
ഇരുൾമൂടിയ കണ്ണുകളുമായി വെളിച്ചത്തിന്‍റെ ലോകത്തേക്ക് പിച്ചവെച്ച കൊച്ചുഗായകൻ ഗോകുൽരാജിന്‍റെ പാട്ട് കേട്ടാൽ നിങ്ങൾ ഇവന്‍റെ കട്ട ഫാനായി മാറും ഉറപ്പ് .

കാഴ്ചക്കപ്പുറമൊരു ജീവിതം ഉണ്ടോ ? വ്യത്യസ്തനായി ഗോകുൽരാജ് 

പയ്യന്നുർ ഒളവറ ഉടുമ്പുന്തല സ്വദേശിയായ 10 വയസുകാരൻ പയ്യനാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത് , കണ്ണുണ്ടായാൽ പോരാ കാണണം എന്ന് പലപ്പോഴുവും പറയാറുണ്ട് നമ്മൾ എന്നാൽ കണ്ണ് എന്തിനാണ് എന്ന  അവൻ്റെ ചോദ്യം 10 വയസുകാരന്‍റെ അറിവില്ലായ്മയായി തോന്നാം നമുക്ക്.

ഫ്ലവർ ടി വി കോമഡി ഉത്സവം പരിപാടിയിലേക്ക് പ്രജിത് കുഞ്ഞിമംഗലം ആണ് ഗോകുലിനെ  അവസരഞ്ഞളുടെ ജാലകം തുറന്നു കടത്തിവിട്ടത് . അച്ഛൻ ഉപേക്ഷിച്ച ജന്മനാ കാഴ്ചനഷ്ടപെട്ട ഗോകുൽ 3 അമ്മാവന്മാരുടെകുടെ അമ്മയ്‌ക്കൊപ്പം ആണ് താമസം, കലാഭവൻ മണിയുടെ ശബ്ദം അനശ്വരമാക്കി പാടിയ ഗോകുലിനെ നടൻ ജയസൂര്യ അടുത്ത പടത്തിൽ പാടാൻ അവസരവും , ഫ്ലവർ ടി വി അവാർഡ് നൈറ്റിൽ പാടാനുള്ള അവസരവും നൽകുമെന്ന് ടിനിടോം പറഞ്ഞു .  

ഗോകുൽ രാജിന് പിന്തുണയായി ഒളവറ, ഉടുമ്പുതല നിവാസികളുടെയും , അദ്ധ്യാപക കൂട്ടായ്മയും ഉണ്ട്  . പാട്ടിനു ഉപരിയായി വ്യക്തമായ രാഷ്ട്രീയബോധവും, സുഹൃത്‌വലയവും ഉള്ള 10  വയസുകാരൻ  പയ്യനെ ക്വിസ് മത്സരണത്തിൽ  ആർക്കും തോൽപിക്കാൻ ഇതുവരെ കഴിഞ്ഞില്ല എന്ന് അദ്ധ്യാപകരുടെ വെളിപ്പെടുത്തലും കൂടിയാകുമ്പോൾ   കാഴ്ചക്കപ്പുറമൊരു ജീവിതം ഉണ്ട് എന്ന് നമ്മോടു പറയും , ഈ കൊച്ചു കലാകാരനോട് പിലാത്തറ ഡോട്ട് കോം അഭിനന്ദനമറിയിക്കുന്നു. 


https://youtu.be/qfdPMY4Ucos


ഫ്ലവർ ടി വി കോമഡി ഉത്സവം പരിപാടിയിലേക്ക് ഗോകുലിനെ പ്രജിത് കുഞ്ഞിമംഗലം ആണ് അവസരഞ്ഞളുടെ ജാലകം തുറന്നു കടത്തിവിട്ടത് .

Tags:
loading...