വിവരണം ഓര്‍മ്മചെപ്പ്


കാക്കിയുടുപ്പിട്ട് ചരിത്രം തിരയുന്ന ഒരാൾ

Reporter: shanil cheruthazham

കുറച്ചു മാസങ്ങൾക്ക് മുമ്പ് പരിയാരം സ്റ്റേഷനിലേക്ക്  ഒരു മീറ്റിംഗ് ഉണ്ട് എന്ന് പറഞ്ഞു വിളിക്കുകയും ആ മീറ്റിംഗിൽ പങ്കെടുക്കാൻ സാധിക്കുകയും ചെയ്തു.

 ഒരു ആറു പേരു മാത്രമുള്ള ഒരു ചെറിയ മീറ്റിംഗ്  അതിൽ രണ്ടു പേർ തളിപ്പറമ്പ് സ്വദേശികൾ നാലുപേർ പിലാത്തറക്കാർ. അന്നാണ് അദ്ദേഹത്തെ ഞാൻ ആദ്യമായി കാണുന്നത്. പരിയാരം  സ്റ്റേഷൻ അതിർത്തിയിൽ ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങൾ വളരെ  ആത്മാർത്ഥമായി  സംസാരിക്കുന്ന  സി ഐ. അങ്ങനെ പരിചയപ്പെട്ടു അദ്ദേഹത്തിന്റെ  പേര്  കെ വി ബാബു.

ചുരുങ്ങിയ നാൾ കൊണ്ട്  സ്റ്റേഷൽ അതിർത്തിയിൽ  പല മാറ്റങ്ങളും കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു. പിലാത്തറയിലെ വാഹന പാർക്കിങ് ആയിട്ടുള്ള ഇടം, പോലീസ് സ്റ്റേഷൻ പെയിൻറ് അടിച്ചു ഭംഗിയാക്കി, സ്റ്റേഷനിൽ അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തി സഹപ്രവർത്തകർക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കാൻ ശ്രമിച്ചു. പരിയാരം സ്റ്റേഷനിലെ റിട്ടേഡ് ആയ പോലീസുകാർക്ക് ഓണത്തിനിടയിൽ ആദരവ് സംഘടിപ്പിച്ചു,  മണ്ടൂരിലെ വർഷങ്ങൾ ആയ തിരോധാനം അന്വേഷിച്ചു കണ്ടുപിടിക്കാൻ മുൻകൈയെടുത്തു. തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ്  ചുരുങ്ങിയ നാൾ കൊണ്ട് അദ്ദേഹത്തിലൂടെ പരിയാരം പോലീസ് നടപ്പിലാക്കിയത്. ഇത്തരം നിരവധി പ്രവർത്തനങ്ങൾവഴി ഈ കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ അദ്ദേഹത്തെ തേടി മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ വന്നു. 


ഇനി കെ വി ബാബു എന്ന എഴുത്തുകാരനെ പരിചയപ്പെടാം... രണ്ടും ഒരാൾ തന്നെ! കാക്കിയുടുപ്പിട്ട് ചരിത്രം  തിരയുന്ന ഒരാൾ..
 

 വായനയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന  വായനക്കാരാണെങ്കിൽ കെവി ബാബുവിനെ അറിയാത്തവർ ചുരുക്കമായിരിക്കും. ഇപ്പോൾ കണ്ണൂർ പരിയാരം സി.ഐ യായി ജോലിചെയ്യുന്നു. പോലീസ് ഔദ്യോദിക തിരക്കിനിടയിലും മൂന്ന് നാല് ഗ്രന്ഥങ്ങൾ അദ്ധേഹം എഴുതി. കോലത്ത് നാടും വടക്കേ മലബാറുമായി ബന്ധപ്പെട്ടതാണ് എല്ലാം.

വൈതൽമലയുടെ കഥ അദ്ദേഹം ആലക്കോട് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ ഇപ്പോൾ എഴുതിത്തീർത്തു. പ്രദേശത്തെ ചരിത്ര വസ്തുതകളും സാമൂഹിക ജീവിതത്തിന്റെ  പ്രത്യേകതകളുമെല്ലാം വിഷയമായി. അങ്ങനെ ഇങ്ങനെ കോടമഞ്ഞിൽ പൊതിഞ്ഞ നിഗൂഢ സൗന്ദര്യം സഞ്ചാരികളുടെ സ്വപ്നഭൂമിയായി മാറി കൊണ്ടിരിക്കുന്ന പൈതൽമലയുടെ*ചരിത്രവും സാധ്യതകളും വായനക്കാർക്ക് അനുഭവവേദ്യമായി. 

കോലത്ത് നാടിന്റെ  ഇരുൾമൂടിയ ഏടുകൾ എന്ന എന്ന ആദ്യ പുസ്തകം തിരക്കു പിടിച്ച പോലീസ് ജോലിക്കിടയിൽ ജോലി കഴിഞ്ഞു കോട്ടേഴ്സിൽ എത്തിയാണ് എഴുത്ത് അത് അത് മിക്ക ദിവസങ്ങളിലും അർദ്ധരാത്രിക്ക് ശേഷവും എഴുത്ത് നീളും. 

രണ്ടു വർഷത്തിനു ശേഷം  കോലത്തുനാട് നാൾവഴി ചരിത്രം എന്ന പുസ്തകം പിറന്നു. എട്ടാം നൂറ്റാണ്ടു മുതലുള്ള  കാലത്ത് നാടിന്റെ  ചരിത്രവും ഭൂമിശാസ്ത്രവും സാമൂഹിക സാംസ്കാരിക പശ്ചാത്തലവും എല്ലാം വരച്ചുകാട്ടുന്ന കോലത്തുനാട് അറിയാത്ത കഥകൾ കഥകൾ വായനക്കാരുടെ ഇടയിലേക്ക് എത്തിക്കാൻ സാധിച്ചു. പിന്നീട് ഈ ചരിത്ര  പുസ്തകം കണ്ണൂർ സർവകലാശാലയുടെ പാഠ്യ പുസ്തകം ആവുകയും ചെയ്തു. 

കണ്ണൂരും, വയനാട്ടിലുമുള്ള പ്രാചീന ഗോത്ര സംസ്കൃതിയും സംസ്കാരവും ആഴത്തിൽ പഠനവിധേയമാക്കിയിട്ടുളള  മലബാർ ചരിത്രം മിത്തും മിഥ്യയും സത്യവും എന്ന  ബാബുവിന്റെ  മൂന്നാമത്തെ പുസ്തകത്തിന് 2018ലെ എസ് കെ പൊറ്റക്കാട് അവാർഡ് ലഭിച്ചു. ടിപ്പുസുൽത്താൻടെയും ഹൈദരലിയുടെയും പടയോട്ടങ്ങളെ കുറിച്ചും  ആ കാലഘട്ടത്തിലെ ഹിന്ദു-മുസ്‌ലിം ബന്ധങ്ങളുടെ നേർക്കാഴ്ചയുമായി പുസ്തകത്തിൽ പ്രതിപാദിക്കുന്നു. 

അദ്ദേഹത്തിന്റെ  പുതിയ പുസ്തകമായ  മലബാർ പോലിസ് രേഖകൾ എന്ന  വടക്കേ മലബാറിന്റെ ചരിത്രം, കുറ്റവും , ശിക്ഷയും, ജാതി ബന്ധങ്ങളൊക്കെ പ്രതിപാദിക്കുന്ന  കൃതിയിൽ പ്രാചീന മലബാർ യൂറോപ്യന്മാരുടെ ആഗമനം,  കർണാടക അക്രമങ്ങളും മലബാറും, മലബാർ ബ്രിട്ടീഷ് ആധിപത്യത്തിൽ, മലബാർ കലാപം, മലബാറിലെ കാർഷിക കലാപങ്ങൾ, മലബാറിലെ നെക്സൽ  ദിനങ്ങൾ തുടങ്ങി നിരവധി ഉള്ളടക്കങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പുസ്തകത്തിന്റെ  അവതാരിക എഴുതിയിരിക്കുന്നത് മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് ആണ്.

 പുസ്തക പ്രകാശന ചടങ്ങിൽ ഞാനേറെ ഏറെ ആഗ്രഹിച്ചിരുന്ന അലക്സാണ്ടർ ജേക്കബിനെ   ഒരു പ്രസംഗം പ്രതീക്ഷിച്ചെങ്കിലും   അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിക്കാത്തതിൽ വിഷമം തോന്നി. പരിയാരം സി ഐ ഓഫീസിൽ നിന്ന് നേരത്തെ മലബാർ പോലീസ് രേഖകൾ എന്ന ഈ പുസ്തകത്തിന്റെ  ഡിറ്റിപി കാണുവാനുള്ള ഭാഗ്യം ഉണ്ടായി. അന്ന് അദ്ദേഹത്തോട് പറഞ്ഞു എത്രയും പെട്ടെന്ന്   പ്രസിദ്ധീകരിക്കാൻ സാധിക്കട്ടെ എന്ന് ആശംസിച്ചിരുന്നു.   പുസ്തകത്തിന്റെ   പ്രകാശന ചടങ്ങിൽ സംബന്ധിക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. ഓണത്തിന് എന്റെ  സ്ഥാപനമായ ആർച്ചി കൈറ്റ്സിൽ മുഖ്യ അതിഥിയായി വന്നപ്പോൾ മാവേലിയുടെ ചരിത്രം തന്നെ  വ്യക്തമാക്കി തന്നു. 

നാല് പുസ്തകങ്ങൾക്ക് ശേഷം അഞ്ചാമത്തെ പുസ്തകത്തിന്റെ  പണിപ്പുരയിൽ ആണ് അദ്ദേഹം. തീയ്യരുടെ ചരിത്രം വടക്കേമലബാറിലെ തിയ്യ സമുദായ ത്തിന്റെ  വേരുകൾ തേടുന്ന ചരിത്ര ഗ്രന്ഥത്തിൽ എന്നെക്കൊണ്ട് പറ്റുന്ന സഹായങ്ങൾ ഉണ്ടാകും. കാരണം  ജാതിയും മതവും പറയാൻ ഇഷ്ടമല്ലെങ്കിലും എന്റെ  വേരുകളിലേക്കുള്ള യാത്ര തന്നെയാണ്  അത്. ഒരിക്കൽ പോലും തറവാട്ടിൽ നിന്ന് കതിവന്നൂർവീരൻ  തെയ്യം കാണാൻ സാധിച്ചിട്ടില്ല എങ്കിലും  അച്ചാച്ചന്റെ  പേര് മന്ദന്റെ  കൃഷ്ണനും ( മന്ദപ്പൻ)  അമ്മാമ്മ  ചെമ്മരത്തി എന്നതും  യാദൃശ്ചികം ആണോ അത്ഭുതം! ആണോ എന്ന് പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട്. 

യാത്രകൾ അവസാനിക്കുന്നില്ല...   കാക്കിയുടുപ്പിട്ട്  ചരിത്രം തിരയുന്ന ബാബു സാറിന്  എല്ലാവിധ ആശംസകളും നേരുന്നു. 

സ്നേഹപൂർവ്വം
ഷനിൽ ചെറുതാഴം
www.pilathara.com

loading...