വിവരണം ഓര്‍മ്മചെപ്പ്


ഇൻസ്പെയർ രണ്ടാമത് ഔട്ട്ലെറ്റ് ഉത്ഘാടനം ടി വി രാജേഷ് എം എൽ എ നിർവഹിച്ചു .


 ശാരീരിക വൈകല്യങ്ങളെ മനോധൈര്യത്താല്‍ അതിജീവിച്ച്, സ്വന്തം അധ്വാനത്തിലൂടെ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന നിരവധി ഭിന്നശേഷിക്കാര്‍ നമുക്ക് ചുറ്റുമുണ്ട് . എന്നാല്‍ അവര്‍ നിര്‍മ്മിക്കുന്ന ഗുണമേന്മയേറെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക്  വിപണി കണ്ടെïത്താന്‍  പ്രായാസപ്പെടുന്ന  സാഹചര്യത്തിലാണ്  ഗവ.   സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ്ങ് സെന്റര്‍ കാസര്‍ഗോഡിലെ അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും ആശയങ്ങളില്‍ നിന്ന് അവര്‍ക്ക് പിന്തുണയായി 'ഇന്‍സ്പയര്‍' രൂപം കൊണ്ടത്. നിരവധി പേരുടെ സ്വപ്നങ്ങള്‍ക്ക് ചിറകു വിരിയിക്കാന്‍ ഇന്‍സ്പയറിൻ്റെ രണ്ടാമത്  വിപണന കേന്ദ്രത്തിൻ്റെ  ഉദ്ഘാടനം ബഹുമാനപെട്ട കല്യാശ്ശേരി എം എൽ  എ ടി വി രാജേഷ് ചെറുകുന്ന് കൊവ്വപ്പുറത്തു നിർവഹിച്ചു.  ഭിന്നശേഷിക്കാരായ ആളുകള്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിതരണ കേന്ദ്രങ്ങളിലും ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് ജോലി നല്‍കുക എന്ന ലക്ഷ്യം ഇന്‍സ്പയര്‍ നിറവേറ്റിവരുന്നു. ചടങ്ങിൽ ഇൻസ്പെയർ പ്രൊജക്റ്റ് കോഡിനേറ്റർ  ഉണ്ണി പുത്തൂർ സ്വാഗതവും, ചെറുകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സൻ കുഞ്ഞി മാസ്റ്റർ അധ്യക്ഷനുമായി, അന്താരാഷ്ട്ര അത്‌ലറ്റും ഗായികയുമായ സരോജിനി തോലാട്ടു മുഖ്യതിഥിയായി. ഉണ്ണികൃഷ്ണൻ ടിവി, സിദ്ധിക്ക്, അബ്ദുൽ സലാം, ആഷിക് , ഷറഫുദീൻ പുന്നക്കൽ, ഷനിൽ ചെറുതാഴം തുടങ്ങിയവർ സംസാരിച്ചു . സാമൂഹ്യ പ്രവർത്തകരായ രാജേഷ് തളിയിൽ , പാലിയേറ്റീവ് പ്രവർത്തകൻ തമ്പാൻ , സൈൻ  ഗോഡ് സ്കൂൾ തുടങ്ങിയവരെ ആദരിച്ചു . 

loading...