വാര്‍ത്താ വിവരണം

വെല്ലുവിളികളെ അതിജീവിച്ച് പിലാത്തറ സ്വദേശി മുഹമ്മദ്അഫ്സല്‍

3 December 2017
Reporter: Farook
*വെല്ലുവിളികളെ അതിജീവിച്ച് അഫ്സല്‍ ; തമിഴ്നാട് സംസ്ഥാന ടീമിന് വേണ്ടി ബൂട്ട് കെട്ടും.*
ഡിസംബര്‍ 17 മുതല്‍ ഗോവയില്‍ ആരംഭിക്കുന്ന പാരാലിമ്പിക്സ് CP ഫുട്ബോള്‍ നാഷണല്‍ ചാമ്പ്യന്ഷിപ്പിനുള്ള തമിഴ്നാട് സ്റ്റേറ്റ് ടീമില്‍ പിലാത്തറ സ്വദേശി മുഹമ്മദ് അഫ്സലും. സേലത്ത് വെച്ച് നടന്ന സെലക്ഷന്‍ ട്രയല്‍സിലാണ് അണ്ടര്‍ 17 വിഭാഗത്തില്‍ പന്ത് തട്ടാന്‍ അഫ്സല്‍ തിരഞ്ഞെടുക്കപ്പെട്ടത്. 2018 പാരാലിമ്പിക്സിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്നതിന് കൂടി വേണ്ടിയാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. തളിപ്പറമ്പ സീതിസാഹിബ് ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ പത്താം ക്ളാസ്സ് വിദ്യാര്‍ത്ഥിയാണ് ഗ്ളോബല്‍ ഫുട്ബോള്‍ അക്കാദമിയിലെ ഈ മുന്നേറ്റ നിരക്കാരന്‍. പിലാത്തറ മണ്ടൂര്‍ സ്വദേശി അമീര്‍-ഫൗസിയ ദമ്പതികളുടെ മകനാണ്.


Tags: