വിവരണം ഓര്‍മ്മചെപ്പ്


 ഹോപ്പിൽ  ഉപകരണങ്ങളും ഭക്ഷ്യധാന്യ ശേഖരണവും കൈമാറി

Reporter: shanil cheruthazham

കണ്ണൂർ നഫീസ കിച്ചൻസ് ചാരിറ്റബിൾ ഗ്രൂപ്പ് സംഭാവനചെയ്ത 83,000 പരം രൂപയുടെ മെഡിക്കൽ  ഭക്ഷ്യവസ്തുക്കളും ഹോപ്പ്  റിഹാബിലിറ്റേഷൻ സെൻറർ നടന്ന ലളിതമായ ചടങ്ങിൽ വച്ച് നഫീസ കിച്ചൻ ചാരിറ്റീസ് അഡ്മിൻ   നഫീസത്തുൽ മിസ്രിയ  ഹോപ്പ് സെൻറർ പ്രസിഡണ്ട്  ശ്രീ എൻജിനീയർ കുഞ്ഞിരാമന് കൈമാറി.

സെൻററിൽ അത്യാവശ്യം വേണ്ടിവരുന്ന നെബുലൈസിങ്  മെഷീൻ, അഡ്ജസ്റ്റബിൾ കട്ടിലുകൾ, ഡിജിറ്റൽ ബിപി മെഷീൻ,  തെർമൽ സ്കാനർ, വീൽചെയർ, വാക്കുകൾ, വാട്ടർ ബെഡ്ഡുകൾ, എയർ ബെഡ്ഡുകൾ തുടങ്ങി പാലിയേറ്റീവ് ആവശ്യങ്ങൾക്ക് അനിവാര്യമായ ഉപകരണങ്ങളും അത്യാവശ്യം ആദ്യം അത്യാവശ്യ ഭക്ഷ്യവസ്തുക്കളും ആവശ്യമാണെന്ന് സെൻറർ വൈസ് പ്രസിഡൻറ് ഡോക്ടർ ഷാഹുൽഹമീദ് നഫീസത് ചാരിറ്റി പ്രവർത്തകർക്ക്  നൽകിയ നിർദേശത്തെതുടർന്നാണ്  അവർ ഹോപ്പ്  അധികൃതരെ ബന്ധപ്പെടുകയും സാധനങ്ങൾ എത്തിക്കാൻ നടപടി സ്വീകരിക്കുകയും ആയിരുന്നു.  അഡ്മിൻ നഫീസത്ത്‌ മിസ്രിയ യോടൊപ്പം മെമ്പർമാരായ ഫാത്തിമ ഇഷ്‌ക്കാൻ, ഇസ്‌മെത്തി ബീഗം   എന്നിവരും ഹോപ്പ് പ്രതിനിധികളായ  ശ്രീ കുഞ്ഞിരാമൻ, ഡോ  ഷാഹുൽഹമീദ്, ശ്രീ ഷാനിൽ കെപി എന്നിവരും പങ്കെടുത്തു


ഇതാ ഒരു മാതൃകാ കൂട്ടായ്മ 

പാചക കലയിലെ നൈപുണ്യം പങ്ക് വെക്കാനാണ് കണ്ണൂർ സിറ്റി സ്വദേശിനിയായ നഫീസത്തുൽ മിസ് രിയ വാട്സാപ് ഗ്രൂപ് തുടങ്ങിയത്. രുചി ഭേദങ്ങളുടെ രസക്കൂട്ട് വലിയൊരു കൂട്ടായ്മക്ക് രൂപം നൽകിയപ്പോൾ അവർക്ക് മുന്നിൽ ഭാവഭേദങ്ങളില്ലാതെ നിന്ന പട്ടിണി പാവങ്ങളുടെ ദയനീയ ചിത്രം ഒരു ചോദ്യചിഹ്നമായി മാറി.


പല വിധം പലഹാരങ്ങൾ, മധുരമൂറും പുഡ്ഡിങ്ങുകൾ, രുചിയേറും ഭക്ഷണവിഭവങ്ങൾ ഇവയൊക്കെ വെച്ചും വിളമ്പിയും സമൃദ്ധിയുടെ നിറവാർന്ന ദിനങ്ങളിലൂടെ കടന്നുപോകുമ്പോൾ ഒരു നിമിത്തം പോലെ ഇതൊന്നും ദൈവം വിധിച്ചിട്ടില്ലാത്ത ഒരു കൂട്ടം തങ്ങൾക്ക് ചുറ്റിലുമുണ്ടെന്ന തിരിച്ചറിവാണ് നഫീസ് കിച്ചൺസ് ചാരിറ്റി ക്ക് ജന്മമേകിയത്. പാചകം പഠിക്കാനും പകർന്നു നൽകാനും വാട്സാപ്പ് ഗ്രൂപ്പിൽ ഒത്തുചേർന്ന മൂന്നോ റോളം പേർക്ക് മുന്നിൽ അഡ്മിൻ മിസ്രിയ മുന്നോട്ട് വെച്ച ആശയമാണ് ചാരിറ്റി പ്രവർത്തനം. താൽപര്യമുള്ള എഴുപതോളം പേർ ചാരിറ്റി ഗ്രൂപിൽ ചേർന്നു.പാചകത്തിൽ നിന്നും മറ്റും കിട്ടുന്ന വരുമാനത്തിൽ നിന്ന് മാസന്തോറും 250 രൂപ മുതൽ എത്രയും തുക മാറ്റി വെച്ച് ഫണ്ട് സ്വരൂപിച്ചു.കേട്ടാൽ ചെറിയൊരു തുക. പക്ഷെ അതിന്റെ ഗണങ്ങൾ പതിനായിരങ്ങളായി. അപ്പോഴാണവർ തറവാടിനെ കുറിച്ച് കേട്ടത്.സ്വന്തമായുണ്ടാക്കിയ വിഭവങ്ങളുമായി അവർ ആരോരുമില്ലാതെ ഒറ്റപ്പെട്ടു പോയ ജീവിതങ്ങൾക്ക് മുന്നിലെത്തിയപ്പോൾ ഒരു കാര്യം തീരുമാനിച്ചു. ഇനി ചാരിറ്റി തന്നെ ലക്ഷ്യം.


ഫുഡ് ഫെസ്റ്റും മറ്റും നടത്തി സമാഹരിച്ച ലാഭവിഹിതവും സ്വന്തം വരുമാനവും ചേർത്ത് വെച്ച് അവർ ഖിദ്മയിലുമെത്തി. വൃക്ക നഷ്ടപ്പെട്ട് ജീവന് വേണ്ടി മല്ലിടിക്കുന്നവരുടെ ജീവിത യാഥാർഥ്യങ്ങൾ തൊട്ടറിഞ്ഞു. കേടായ ഒരു ഡയാലിസിസ് മെഷിൻ റിപ്പയർ ചെയ്യാനാവശ്യമായ ഒരു ലക്ഷത്തോളം രൂപ നൽകി. സ്നേഹവീടിന് സമാഹരിച്ച ഒന്നര ലക്ഷം രൂപയുമായി അവർ ചൊവ്വാഴ്ച വീണ്ടും ഖിദ്മയുടെ പടി കയറി.
ദൈവമാർഗത്തിൽ ചെലവഴിക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാകരുതെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. എന്നാൽ അത് മറ്റുള്ളവർക്ക് പ്രചോദനമാകണമെന്ന ഒറ്റ ലക്ഷ്യത്തിൽ മാത്രം അടുത്തറിയുന്നവരിൽ പങ്കിട്ടു. അങ്ങനെ ഒരു ലക്ഷത്തോളം ചെലവഴിച്ച് റമദാന് 36 കിറ്റുകൾ അർഹർക്ക് എത്തിച്ച് നൽകിയത് മറ്റൊരു ഗ്രൂപ്പിനും മാതൃകയായി. സമുഹത്തിന് പാഠമാവേണ്ട ഇത്തരം മാതൃകകൾ തുറന്നു കാട്ടുക തന്നെ വേണ്ടിയിരിക്കുന്നു. ചാരിറ്റി ഗ്രൂപ്പിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി വിപുലമായ ഉദ്ദേശലക്ഷ്യങ്ങളാണ് ഇവർക്കുള്ളത്.

ഈ കൂട്ടായ്മക്ക് പടച്ചവൻ കൂടുതൽ അനുഗ്രഹങ്ങൾ ചൊരിയട്ടെ.  ഒത്ത് പിടിക്കുക.  പ്രതീക്ഷയോടെ മുന്നോട്ട് പോവുക. അരിക് ചേർന്നു നിൽക്കാൻ മനസിൽ നന്മ വറ്റിയിട്ടില്ലാത്ത ഒരു വലിയ സമൂഹം ഒപ്പം ഉണ്ടാവും, നിറഞ്ഞ പ്രാർഥനയിൽ ഖിദ്മപ്രവർത്തകരുമുണ്ടാവും'


text Courtesy: Kidhma admin group






loading...