വിവരണം ഓര്‍മ്മചെപ്പ്


ഡോ. മോഹനൻ മാസ്റ്റർ  കണ്ണൂർ സർവകലാശാല നാഷണൽ സർവീസ് സ്കീം പുരസ്‌കരാർഹനായി.

Reporter: shanil cheruthazham

ഡോ. മോഹനൻ മാസ്റ്റർ കണ്ണൂർ സർവകലാശാല 2019 - 2020 അധ്യയനവർഷത്തെ എൻ എസ് എസ് പുരസ്‌കാരത്തിന് അർഹനായി. എൻ എസ് എസിൻ്റെ അഭിമാനപദ്ധതിയായ സ്‌നേഹവീട് , സർവകലാശാലയുടെ പ്ലാസ്റ്റിക് മുക്ത ഹരിതഭൂമികയുള്ള ഉർവരം പദ്ധതി എന്നിവയുടെ നടത്തിപ്പിലെ മികവുകൂടി പരിഗണിച്ചാണ് പുരസ്‌കാരങ്ങൾ നൽകുന്നതെന്ന് ജൂറി അഭിപ്രായപെട്ടു.  സർ സയ്യദ് കോളേജ് മോഹനൻ മാസ്റ്ററുടെ നേത്ര്വതത്തിൽ ഭാവനരഹിതർക്കായി  നാലു സ്നേഹവീടുകൾ, ഫഫ്ളഡ് റിലീഫ് ,   കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾ, നെൽകൃഷി, ബ്ലഡ് ഡോനെഷൻ , അഡോപ്റ്റഡ് വില്ലേജ് പ്രോഗ്രാം,  വിദ്യാസാരഥി പ്രൊജക്റ്റ്  തുടങ്ങി സമൂഹത്തിനു മാതൃകയാകുന്ന നുറിലധികം പ്രോജക്ടുകളും പ്രവർത്തനങ്ങളാണ് നടത്തിയത്. 

അദ്ധ്യാപനതോടൊപ്പം  എഴുത്തിൽ ശ്രദ്ധ പുലർത്തുന്ന പിലാത്തറ സ്വദേശി ഡോ.വി ടി വി മോഹനൻ  മാസ്റ്റർക്ക്   കേന്ദ്രകൾച്ചറൽ മിനിസ്ട്രിയുടെ ( സാംസ്കാരിക വകുപ്പ്) കീഴിലുള്ള സെൻട്രൽ ഹിന്ദി ഡയറക്ടറേറ്റ് ( CHD) മികച്ച വിവർത്തകനുള്ള പുരസ്കാരം,  രാഷ്ട്രീയ് ഹിന്ദി സാഹിത്യ സമ്മേളൻ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾക് തേടി വന്നിട്ടുണ്ട്. 

കണ്ണൂർ യൂനിവേർസിറ്റി റിസർച്ച് ഗൈഡ്, പുത്തൂർ നൻമ സ്വാശ്രയ സംഘം പ്രസിഡണ്ട്, മഹാത്മ സാംസ്കാരിക വേദി പ്രസിഡണ്ട്, ലയൺസ്‌ ക്ലബ് പിലാത്തറ മെമ്പർ, ഗാന്ധിയൻ കലക്ടീവ്സിൻ്റെ ജില്ലാ കോർഡിനേറ്റർ, സംസ്ഥാന നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കേന്ദ്ര ഗവൺമെൻ്റിൻ്റെ വിവിധ വകുപ്പുകളിൽ ഹിന്ദി ഉപദേശക സമിതി അംഗമായിരുന്നു. പിലാത്തറയിലെ സജീവ പൊതുപ്രവർത്തകനും ,  പിലാത്തറ ഡോട്ട് കോം എഡിറ്റോറിയൽ അംഗവുമായ ഡോ മോഹനൻക്ക് പിലാത്തറ ഡോട്ട് കോമിൻ്റെ ആശംസകൾ നേരുന്നു. 

 


കണ്ണൂർ സർവകലാശാല 2019 - 2020 അധ്യയനവർഷത്തെ മികച്ച പ്രോഗ്രാം ഓഫീസർമാരായി കെ ഷീന , ( മഹാത്മാഗാന്ധി കോളേജ്, ചെണ്ടയാട്‌ ), എസ് സുജാത ( ഗവ കോളേജ്, കാസറഗോഡ് ), കെ രാജി (ചിന്മയ കോളേജ്, ചാല ), പി കെ നിതിൻ കുട്ടൻ ( ഡോൺ ബാസ്കോ കോളേജ്, അങ്ങാടികടവ് ), ഡോ വി ടി വി മോഹനൻ ( സർ സയ്യദ് കോളേജ് , തളിപ്പറമ്പ ) 

മികച്ച വളണ്ടറിയർമാർ : സി എ ആൻസി ( ഗവ കോളേജ്, കാസറഗോഡ്), കെ വി അനെന ( നവജ്യോതി കോളേജ് , ചെറുപുഴ ), കെ പി അശ്വതി (മൊറാഴ, കോ-ഓപ്പറേറ്റീവ് കോളേജ് ), പി വി ആഷിൻ  ബാബു ( പയ്യന്നുർ കോളേജ് ), എസ് കെ അക്ഷയ് ( പഴശിരാജ എൻ എസ് എസ് കോളേജ്, മട്ടന്നൂർ ), അഖിൽ ദേവസ്യ ( ഡോൺ ബോസ്കോ കോളേജ് , അങ്ങാടികടവ് ).  





loading...