വിവരണം കൃഷി


മികച്ച വിളവിനായ് അമൃത ജലം

Reporter: pilathara.com
അമൃത ജലം സസ്യ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന സൂക്ഷ്മ ജീവികളെ മണ്ണില്‍ പെരുക്കുന്നു . വിത്ത്‌ നടുന്നതിന് മുന്‍പ് രണ്ട് മണിക്കൂര്‍ അമൃത ജലത്തില്‍ മുക്കി വയ്ക്കുന്നത് നല്ലതാണ്

അമൃത ജലം
--------------------
ഇത് ചാണകം മൂത്രം ശര്‍ക്കര എന്നിവയുടെ ഒരു മിശ്രിതം ആണ് . അമൃത ജലത്തിലെ മൂലകങ്ങള്‍ മണ്ണിനെ പുഷ്ട്ടിപ്പെടുത്തുന്നു . ഇതിലെ സൂക്ഷ്മ ജീവികള്‍ മണ്ണിന്‍റെ രാസ ഭൌതിക ഗുണങ്ങള്‍ വര്‍ധിപ്പിക്കുന്നു . അമൃത ജലം നിര്‍മിക്കാന്‍ ചാണകത്തിന് പകരം ആട് , കഴുത , കുതിര തുടങ്ങിയ സസ്യബൂക്ക് ആയ ഏതു ജീവിയുടെ കാഷ്ടവും ഉപയോഗിക്കാം .

ആവശ്യമുള്ള വസ്തുക്കള്‍ 
.
( 1 ) പുതിയ ചാണകം ഒരു കിലോ
( 2 ) ഗോമൂത്രം ഒരു ലിറ്റര്‍
( 3) ക്ലോറിന്‍ ചേരാത്ത ജലം 110 ലിറ്റര്‍
(4 ) ശര്‍ക്കര 50 ഗ്രാം ( ശര്‍ക്കരക്ക് പകരം ചീഞ്ഞ നേന്ത്രപ്പഴം / പേരക്ക / കരിമ്പ്‌ ജൂസ് / കശുമാങ്ങ ഇവയിലേതെങ്കിലും ആവശ്യമായ അളവില്‍ ഉപയോഗിക്കാം )


നിര്‍മാണ രീതി
-----------------------
( 1 ) ഒരു കിലോ ചാണകവും ഒരു ലിറ്റര്‍ ഗോമൂത്രവും കൂട്ടിച്ചേര്‍ത്ത് കുഴമ്പ് രൂപത്തില്‍ ആക്കുക 
( 2 ) ഈ മിശ്രിതത്തിലേക്ക് 50 ഗ്രാം നല്ല ശര്‍ക്കര കുഴമ്പ് രൂപത്തില്‍ ആക്കി ചേര്‍ക്കുക 
( 3 ) ഈ മിശ്രിതത്തിലേക്ക് 10 ലിറ്റര്‍ വെള്ളം ചേര്‍ക്കുക 
( 4 ) മിശ്രിതം 12 പ്രാവശ്യം വലത്തോട്ടും 12 പ്രാവശ്യം ഇടത്തോട്ടും ഇളക്കുക പാത്രം തണലത്ത് വച്ച് മൂടി വെക്കുക 
( 5 ) മൂന് ദിവസം മൂന് നേരം മുകളില്‍ പറഞ്ഞത് പോലെ മിശ്രിതം ഇളക്കുക 
( 6 ) നാലാം ദിവസം സൂക്ഷ്മാണുക്കളുടെ ഈ കള്‍ച്ചര്‍ 100 ലിറ്റര്‍ വെള്ളം ചേര്‍ത്ത് ഒരു ടാങ്കിലേക്ക് മാറ്റി നന്നായി യോജിപ്പിച്ച് ചെടികളുടെ ചുവട്ടില്‍ തളിക്കാം .

 

( ഈ വിവരണം നെറ്റ്യൂകോ കൃഷി ബുക്കില്‍ നിന്ന് )
കടപ്പാട് :ഗോപാലകൃഷ്ണൻ cv



loading...