വിവരണം ഓര്‍മ്മചെപ്പ്


ഹോപ്പ് കുടുംബത്തില്‍നിന്നും കാണാതായ ശാന്തിയെ കണ്ണൂര്‍ വളപട്ടണം നിന്ന് കണ്ടെത്തി

Reporter: pilathara.com

വർഷങ്ങൾക്കു മുൻപ് വേർപിരിഞ്ഞ, ഇനിയും എവിടെയെന്ന് കണ്ടെത്താനാകാത്ത മക്കളെയും കുടുംബത്തേയും കാണാനുള്ള ഉൾവിളിയുമായി ഹോപ്പ് കുടുംബത്തിൽനിന്നും ഒളിച്ചോടിയ, അസ്വസ്ഥ മനസ്സിന്റെ ഉടമയായ ശാന്തിയെ കണ്ടെത്തി, ബഹുമാനപ്പട്ട പയ്യന്നൂർ കോടതി നിർദ്ദശത്തോടെ ഞങ്ങൾക്കു തിരിച്ചേൾപ്പിച്ച പരിയാരം പൊലീസിന് ഹോപ്പ് കുടുംബത്തിഹൃദയംഗമായ നന്ദി അറിയിക്കുന്നു. നിരാലംബയായ ഇവർക്ക് ആപത്തുകളൊന്നും വരുത്താതെ കാത്ത ജഗദീശ്വരനും ഇവർക്കായൂള്ള അന്വേഷണത്തിൽ വാർത്തകൾ നൽകിയും മറ്റും ഞങ്ങൾക്കും പൊലീസിനും സഹായം നൽകിയ എല്ലാ നല്ലസൗഹൃദങ്ങൾക്കും ഞങ്ങൾ പരാതിനൽകിയ നിമിഷം മുതൽ ഇവർക്കായുള്ള അന്വേഷണം വെല്ലുവിളിയായേറ്റെടുത്തു വിജയിപ്പിച്ച പരിയാരം പൊലീസിനും സ്നേഹപുഷ്പങ്ങൾ അർപ്പിക്കുന്നു.

KS Jayamohan
HOPE PILATHARA





loading...