വിവരണം ഓര്‍മ്മചെപ്പ്


കെ.സി സതീശൻ മാസ്റ്റർക്ക് ശ്രേഷ്ഠ ശിക്ഷക് പുരസ്കാരം സമ്മാനിച്ചു.

Reporter: shanil cheruthazham
ശ്രേഷ്ഠശിക്ഷക് പുരസ്കാരം സമ്മാനിച്ചു

ശ്രേഷ്ഠശിക്ഷക് പുരസ്കാരം സമ്മാനിച്ചു

ഇന്ത്യൻ സീനിയർ ചേമ്പർ പയ്യന്നൂർ ലീജിയൻ അദ്ധ്യാപക ദിനമായ സപ്തമ്പർ 5 ന് പ്രഖ്യാപിച്ച ഏറ്റവും നല്ല അന്യാപകനുള്ള ശ്രേഷ്ട ശിക്ഷക് അവാർഡ് കെ.സി.സതീശൻ മാസ്റ്റർക്ക് പയ്യന്നൂരിലെ സ്കന്ദറസിഡൻസിയിൽ വച്ച്  കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ വെച്ച് പയ്യന്നൂർ MLA ശ്രീ .ടി .ഐ .മധുസൂദനൻ സമ്മാനിച്ചു.


ഇരുപത്തഞ്ചിലധികം ശാസ്ത്ര പരിസ്ഥിതി പഠനങ്ങളിലൂടെ കുട്ടികളെ ദേശീയ അന്തർദേശീയ തലത്തിലേക്കുയർത്തുകയും നിരവധി ശാസ്ത്ര പ്രൊജക്റ്റുകളിലൂടെ ദേശീയ തലത്തിൽ തന്നെ പുരസ്കാരങ്ങൾ നേടുകയും സാമൂഹിക സാംസ്കാരിക ശാസ്ത്ര പരിസ്ഥിതി മേഖലകളിൽ മികവുറ്റ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടുകയും ചെയ്ത സതീശൻ മാസ്റ്റർ അന്നൂർ സ്വേദേശിയും ഗവ.വൊക്കേഷണൽ ഹയർ സെക്കൻറ്ററി സ്കൂൾ എടിക്കുളം , പയ്യന്നൂർ എന്നിവിടങ്ങളിൽ അദ്ധ്യാപകനുമാണ്.  


പുരസ്കാര ചടങ്ങിൽ ടി.ഐ.മധുസൂദനൻ എം.എൽ.എ.യ്ക്ക് ഇന്ത്യൻ സീനിയർ ചേംബർ പയ്യന്നൂർ ലീജിയൻ സ്വീകരണവും അനുമോദാനവും നൽകി. ഇന്ത്യൻ സീനിയർ ചേംബർ പയ്യന്നൂർ ലീജിയൻ പ്രസിഡന്റ്‌ ടി.ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു.  ഇന്ത്യൻ സീനിയർ ചേംബർ നാഷണൽ വൈസ് പ്രസിഡന്റ്‌ സീനിയർ പ്രദീപ്‌ പ്രതിഭ, ടി.എ.രാജീവൻ, പി.വി.സുരേന്ദ്രനാഥ്‌, സി.വി.രതീഷ് എന്നിവർ സംസാരിച്ചു.





loading...