വിവരണം ഓര്‍മ്മചെപ്പ്


ഇന്ന് അന്താരാഷ്ട്ര പരിഭാഷാ ദിനം ... ചെറുതല്ല ചെറുതാഴം !!!

Reporter: ഷനിൽ ചെറുതാഴം

ഇന്ന് അന്താരാഷ്ട്ര പരിഭാഷാ ദിനം.ചെറുതല്ല ചെറുതാഴം !!!

ഒരു ചെറിയ പരിചയപ്പെടുത്തൽ കുറിപ്പായി കണ്ടാൽ മതി

www.pilathara.com 

ശ്രീ കെ കെ നായർ കണ്ണൂർ ജില്ലയിലെ ചെറുതാഴം പഞ്ചായത്തിൽ അറത്തിൽ എന്നുപറയുന്ന  നാട്ടു ഗ്രാമത്തില  ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഒരു മനുഷ്യനായിരുന്നു. അദ്ദേഹത്തിന് ചെറിയ ഔപചാരിക സ്കൂൾ വിദ്യാഭ്യാസം ഉണ്ടായിരുന്നു, അന്ന് നാലാം ക്ലാസ് വരെ പഠിച്ചിരുന്നു.

കേരളത്തിലെ കണ്ണൂർ ജില്ലയിലെ അറത്തിൽ ഗ്രാമത്തിൽ ജനിച്ച ശ്രീ.നായർ ജീവിതത്തിൽ വളരെ പ്രയാസപ്പെട്ടാണ് വളർന്നത്. കൊടിയ ദാരിദ്ര്യവും ബുദ്ധിമുട്ടും അദ്ദേഹത്തെ അവശനാക്കുകയും തൊഴിൽ തേടി  മംഗലാപുരത്തിനടുത്തുള്ള ഉള്ളാളിലേക്ക് പോയി, തുടർന്ന് ബ്രഹ്മാവറിനടുത്തുള്ള പേത്രി ഗ്രാമത്തിൽ പോയി, അവിടെ ഏതാണ്ട് മുഴുവൻ സമയവും ഗാർഹിക സഹായിയായി ജോലി ചെയ്തു, ഒടുവിൽ മണിപ്പാലിലെ മണിപ്പാൽ പവർ പ്രസ്സിൽ ജീവനക്കാരനായി ചേർന്നു,  സാധാരണ നാട്ടുമ്പുറത്ത് കാണുന്ന പ്രിൻറിംഗ് പ്രസ്സ് പോലെ ഉള്ള ഒരു സ്ഥലത്ത് അദ്ദേഹം ജോലി ചെയ്യുകയും ചെയ്തു. 

ഇന്ന് നമ്മള് പ്രിൻറിംഗ് പ്രസ്സ് എന്ന് പറയുന്നത്  വികസിച്ച ഒരു വലിയ ടെക്നോളജി അല്ല. എന്നാല്‍  60-70 കാലഘട്ടത്തിൽ  അവികസിതമായ രാജ്യങ്ങളിൽ ഉണ്ടായിരുന്ന ഒരു സ്ഥലത്ത് ഉണ്ടായിരുന്ന ഒരു പ്രീമിയം പ്രിൻറിംഗ് പ്രസ്സിനെ  കുറിച്ച് ആലോചിച്ചാൽ മതി.  അങ്ങനെ ഒരു സ്ഥലത്ത് അക്കാലത്ത് അദ്ദേഹം ജോലിയെടുത്തു. പിന്നീട് വിരമിച്ചു.  

അക്കാലത്ത് നമുക്ക് അറിയാവുന്ന ഒരു സംഗതി എന്ന് പറയുന്നത് കേരളത്തിലെ എല്ലാ ഇടങ്ങളിൽ നിന്നും ആൾക്കാര്  പ്രത്യേകിച്ച് ആസാമിലേക്ക്,  ശ്രീലങ്കയിലേക്ക് ഒക്കെ കുടിയേറി തൊഴിൽതേടി അന്വേഷിച്ചു പോകുന്ന ഒരു ഘട്ടത്തിൽ ഒരാള് കർണാടകയിലേക്ക് പോയി എന്ന് മാത്രമേ നമ്മൾ കരുതേണ്ടതുള്ളൂ. എന്നാൽ  അദ്ദേഹം ജോലി സാഹചര്യം കൊണ്ടായിരിക്കും  എന്നാലും  അദ്ദേഹം കന്നഡ പഠിക്കുകയും പ്രസ്സിൽ വിവർത്തനം എന്ന ജോലി ഏറ്റെടുക്കുകയും  മലയാളഭാഷയുടെ പ്രധാനപ്പെട്ട സംഗതികൾ,  ചെറിയ കഥകള് ഒക്കെ കന്നഡയിലേക്ക്  വിവർത്തനം ചെയ്യുകയും അവസാനം  തകഴിയുടെ നോവലുകൾ വിവർത്തനം ചെയ്യുകയും കന്നട വിവർത്തനത്തിന്  തകഴിയുടെ കയറിന് കേന്ദ്രസാഹിത്യഅക്കാദമി അവാർഡ് ലഭിക്കുകയും അദ്ദേഹം ഇന്ത്യയിലെ ആദരണീയനായ ഒരു വ്യക്തിയായി മാറുകയും ചെയ്തു.


ലളിതാംബിക അന്തർജനത്തിൻ്റെ മലയാളം നോവലായ അഗ്നിസാക്ഷിയുടെ കന്നഡ പരിഭാഷയായ അഗ്നിസാക്ഷിക്കായി 1989 -ലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജ് അവാർഡും അദ്ദേഹം നേടി.

നായർ മലയാളത്തിൽ നിന്ന് കന്നഡയിലേക്ക് 200 മുതൽ 300 വരെ ചെറുകഥകൾ വിവർത്തനം ചെയ്തു. അദ്ദേഹം ഏകദേശം 20 മുതൽ 22 വരെ പുസ്തകങ്ങൾ മലയാളത്തിൽ നിന്ന് കന്നഡയിലേക്കും നാലോ അഞ്ചോ പുസ്തകങ്ങൾ കന്നഡയിൽ നിന്ന് മലയാളത്തിലേക്കും വിവർത്തനം ചെയ്തു.

അദ്ദേഹം തൻ്റെ  ആത്മകഥയായ കുഞ്ഞപ്പ കന്നഡയിൽ എഴുതി. മലയാളത്തിൽ നിന്ന് കന്നഡയിലേക്ക് അദ്ദേഹം നിരവധി പ്രശസ്ത കവിതകൾ വിവർത്തനം ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിൻ്റെ  എഴുപത്തിഎട്ടാം വയസ്സിൽ  2014 ജനുവരി 21ന് അദ്ദേഹം  മണിപ്പാൽ ഹോസ്പിറ്റൽ വച്ച് നിര്യാതനായി. 
സാഹിത്യഅക്കാദമി അവാർഡ് കിട്ടിയ ചെറുതാഴത്തെ  ഏക വ്യക്തിയാണ് ശ്രീ കെ കെ നായർ. പക്ഷേ അദ്ദേഹത്തെ നമുക്ക് അറിയുമോ എന്ന കാര്യത്തിൽ  സംശയം ആണ്.

ഇൻറർനാഷണൽ ട്രാൻസ്ലേഷൻ ഡേയിൽ സ്വന്തം നാട്ടുകാരനായ കെ കെ നായർക്ക്  സമർപ്പിക്കുന്നു. അദ്ദേഹത്തെ കുറിച്ച് പല വിവരങ്ങളും നൽകിയ വിവർത്തകനും എഴുത്തുകാരനുമായ ഡോ വി ടി വി മോഹനൻ  മാസ്റ്റർക്ക് നന്ദി. 

ഷനിൽ ചെറുതാഴം





loading...