വിവരണം ഓര്‍മ്മചെപ്പ്


നിശ്ചയദാർഢ്യത്തിന് ഇനി പേര് അനുപമ

Reporter: Shanil cheruthazham

നിശ്ചയദാർഢ്യത്തിന് ഇനി പേര് അനുപമ. ദത്ത് വിവാദ കേസും പത്ര മാധ്യമ  ധർമ്മവും നമുക്ക് ചർച്ച ചെയ്യാം. 

കുറച്ച് കാലമായി ആൾക്കാർ ഈ വാർത്തയോട് നെറ്റി ചുളിക്കുന്നു. ഈ അടുത്ത കാലത്ത് ഇറങ്ങിയ ചുരുളി സിനിമയെ  എതിർക്കുന്നവരും അനുകൂലിക്കുന്നവരും വരെ  സോഷ്യൽ മീഡിയയിൽ ഓടിക്കളിക്കുന്നു. അതേസമയം കഴിഞ്ഞ ഒരു വർഷക്കാലമായി തന്റെ കുഞ്ഞിന് വേണ്ടി  സന്ധിയില്ലാത്ത സമരത്തിലായിരുന്നു അനുപമ. രണ്ടുദിവസം കഴിഞ്ഞാൽ  ദേശീയ ഭരണഘടന ദിനം ആണ് വരാൻ പോകുന്നത്. പൗരന്റെ അവകാശം, പൗരബോധം എന്നിവയെക്കുറിച്ച് പലർക്കും  വലിയ പരിജ്ഞാനം ഇല്ല എന്നാൽ സോഷ്യൽ മീഡിയയിൽ  ചുരുളിയേക്കാൾ വലിയ പുലഭ്യം പറയാൻ മടി ഇല്ലതാനും. 

ഇത്തരം പച്ചത്തെറികാർ  കുറച്ചുദിവസമായി മാധ്യമങ്ങൾക്ക് നേരെയാണ് കയർ എടുക്കുന്നത്. ഏഷ്യാനെറ്റ് തുടങ്ങിവച്ച ചർച്ച എല്ലാ മാധ്യമങ്ങളും ഏറ്റെടുത്തു. ഈ വാർത്ത  ഒരു പരിധി വരെ  അനുപമയെ സഹായിച്ചിട്ടുണ്ട്. 

ഇന്ത്യയില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനം ഏറെ ദുഷ്‌കരമാണ്. എതിര്‍ശബ്ദങ്ങളെയും വിമര്‍ശനങ്ങളെയും ആശയപരമായി നേരിടാന്‍ കഴിയാതെ രാഷ്ട്രീയം വെടിയുണ്ട കൊണ്ടും ആയുധങ്ങള്‍കൊണ്ടുമാണ് അവയെ പ്രതിരോധിക്കുന്നത്. പത്രപ്രവര്‍ത്തകരിലും എഴുത്തുകാരിലും കലാകാരന്മാരിലും പ്രലോഭനങ്ങളില്‍ വീഴുന്നവരെ ആ നിലയില്‍ വലയിലാക്കുമ്പോള്‍, വഴങ്ങാത്തവരെ വധഭീഷണി മുഴക്കി നിശബ്ദമാക്കുന്നതാണ് കാണുന്നത്.

 പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം 1990 മുതല്‍ എണ്‍പതോളം പത്രപ്രവര്‍ത്തകര്‍ രാജ്യത്ത് കൊല ചെയ്യപ്പെട്ടു. 2016ല്‍ മാത്രം. ഇത്തരം ഭീഷണികൾ അതിജീവിച്ചവരാണ് പത്രപ്രവർത്തകർ. ജനാധിപത്യത്തിന്റെ നാലാം ശിലയെന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 19(1) എ വിഭാവനം ചെയ്യുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ മാധ്യമ സ്വാതന്ത്ര്യം അഥവാ സ്വതന്ത്രമായ പത്രപ്രവര്‍ത്തനവും അനുവദിക്കുന്നുണ്ട്. എന്നാല്‍ മറ്റു മൂന്ന് ശിലകള്‍ക്ക് ലഭിക്കുന്ന പ്രവര്‍ത്തന സ്വാതന്ത്ര്യം മാധ്യമ മേഖലക്ക് ലഭ്യമാകുന്നില്ല. ജീവന്‍ പണയം വെച്ചുള്ള തൊഴിലായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ന് പത്രപ്രവര്‍ത്തനം. 

അനുകൂല വാർത്തകൾക്ക് പൂച്ചെണ്ടുകൾ നൽകുകയും തങ്ങൾക്ക് പ്രതികൂലമായി തോന്നുന്ന വാർത്തകൾക്ക്  അമ്മായിഅമ്മ സ്റ്റൈൽ വർത്തമാനവും നൽകുന്ന  ചില വ്യക്തികൾ മനസ്സിലാക്കേണ്ട കാര്യം ഒന്നു മാത്രം ചുരുളി  സിനിമയുടെ ക്ലൈമാക്സിൽ പറയുന്നതുപോലെ  മാടൻ തൻ്റെ കൂടെ തന്നെ ഉണ്ട്. ( ആർട്ടിക്കിൾ മനസ്സിലാക്കാൻ സിനിമ കാണണമെന്നില്ല പക്ഷേ  കുറച്ച്  നിഷ്പക്ഷ മനോഭാവം  ആവശ്യമാണ്). 

മുകളിൽ പറഞ്ഞതുപോലെ  അതെ നിശ്ചയദാർഢ്യത്തിന് പേര് അനുപമ. ഇനി ഭരണഘടനപരമായ നീതിയുക്തമായ  വാർത്തകൾ വരട്ടെ. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. അവിടെ ജയവും തോൽവിയും ഇല്ല...  ജയകാന്തൻമാർ ഇല്ല.... നീതി മാത്രം!!!

നീതിയുടെ തട്ട് താഴ്ന്നു തന്നെ കിടക്കട്ടെ. 

ഷനിൽ ചെറുതാഴം
കണ്ണൂര്‍ ജില്ല സെക്രട്ടറി 
സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം





loading...