വിവരണം ഓര്‍മ്മചെപ്പ്


കേരള സർക്കാർ   ഭിന്നശേഷി അവാർഡ് പ്രഖ്യാപിച്ചു. സ്പോർട്സ് അവാർഡ് ലതിക ഇൻസ്പയറിനു

Reporter: shanil cheruthazham

കേരള സാമൂഹ്യനീതി വകുപ്പിൻ്റെ   അന്താരാഷ്ട്ര ഭിന്നശേഷി സ്പോർട്സ് അവാർഡ്   ലതിക ഇൻസ്പെയർ കരസ്ഥമാക്കി. സാമൂഹ്യനീതി വകുപ്പിൻ്റെ  നേതൃത്വത്തില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം ഉണര്‍വ്  ഡിസംബര്‍ മൂന്നിന് തൃശൂര്‍ വികെഎന്‍ മേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഉന്നത വിദ്യാഭ്യാസ  സാമൂഹ്യ നീതി വകുപ്പുമന്ത്രി ഡോ. ആര്‍. ബിന്ദു അവാർഡ് കൈമാറും.

പവർലിഫ്റ്റിംഗ് മത്സര വിഭാഗത്തിലെ മികച്ച പ്രകടനവും, ഭിന്നശേഷി വിഭാഗത്തിലെ ഉന്നമനത്തിനായി  കായിക രംഗങ്ങളിൽ ഇൻസ്പെയർ നടപ്പിലാക്കുന്ന സമഗ്ര സംഭാവനയും പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്. കുട്ടിക്കാലത്ത് തന്നെ പോളിയോ ബാധിച്ച് കാലുകൾ തളർന്നു പോയ ലതികയുടെ മനസ്സിനെ തളർത്താൻ പക്ഷെ രോഗത്തിന് കഴിഞ്ഞില്ല. ബാംഗ്ലൂരിൽ നടന്ന പതിനെട്ടാമത് പാരാലിമ്പിക് മത്സരത്തിൽ വനിതാ പവർലിഫ്റ്റിംഗ് മത്സരത്തിൽ ആദ്യ മലയാളിയായി ലതിക മത്സരിച്ചു   സിൽവർ മെഡൽ നേടിയിരിക്കുന്നു .  ഈബഹുമതി നേടുന്ന ആദ്യ വനിത എന്ന പദവിക്ക് അർഹയാകുന്നു. 

സ്തുതൃര്‍ഹമായ സേവനത്തിനു സര്‍ക്കാര്‍ സ്വകാര്യ-പൊതുമേഖലകളിലെ ഭിന്നശേഷിക്കാരായ ജീവനക്കാര്‍, കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനങ്ങള്‍, ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്കു സംസ്ഥാന സര്‍ക്കാര്‍ എല്ലാ വര്‍ഷവും നല്‍കിവരുന്ന അവാര്‍ഡ് ദാനം ഭിന്നശേഷി ദിനാഘോഷത്തിൻ്റെ  ഭാഗമായി മന്ത്രി നിര്‍വഹിക്കും. എംഎല്‍എ പി. ബാലചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.


കലാ-കായിക രംഗത്ത് ഉന്നത നിലവാരം പുലര്‍ത്തുന്ന ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കായി വകുപ്പു പുതുതായി ആരംഭിക്കുന്ന ശ്രേഷ്ഠം, സുനീതി പദ്ധതികളുടെ പ്രഖ്യാപനം സാമൂഹ്യ നീതി വകുപ്പു മന്ത്രി നടത്തും. സഹായ ഉപകരണ പ്രദര്‍ശന പവലിയന്‍ ഉദ്ഘാടനം പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗ ക്ഷേമ  ദേവസ്വം വകുപ്പുമന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കും.ഭിന്നശേഷി അവകാശ നിയമം, വകുപ്പിൻ്റെ  പദ്ധതികള്‍ സംബന്ധിച്ച കൈപുസ്തക പ്രകാശനം റവന്യൂ-ഭവന നിര്‍മാണ വകുപ്പുമന്ത്രി കെ. രാജന്‍ നിര്‍വഹിക്കും.

തൃശൂര്‍ എംപി ടി.എന്‍. പ്രതാപന്‍, തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ എം.കെ. വര്‍ഗീസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിഡ് മാസ്റ്റര്‍, സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍, തൃശൂര്‍ ജില്ലാ കലക്ടര്‍ ഹരിത വി. കുമാര്‍, വികലാംഗ ക്ഷേമ കോര്‍പറേഷന്‍ എംഡി (ഇന്‍ചാര്‍ജ്) ജലജ എസ്, നിപ്മര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഇന്‍ചാര്‍ജ്) ചന്ദ്രബാബു സി., നാഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡി. ജേക്കബ് എന്നിവര്‍ പങ്കെടുക്കും. സാമൂഹ്യ നീതി വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ് സ്വാഗതവും ഡയറക്ടര്‍ എം. അഞ്ജന ഐഎഎസ് കൃതജ്ഞതയും രേഖപ്പെടുത്തും.


2020 വർഷ  ഭിന്നശേഷി വിഭാഗത്തിലെ ഏറ്റവുംകേരള സാമൂഹ്യനീതി വകുപ്പിൻ്റെ   സെയിൽസ്മാൻ അവാർഡ് 
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന  ഇൻസ്പെയർ കാസർകോട് യൂണിറ്റിലെ  മണികണ്ഠന് ആയിരുന്നു ലഭിച്ചിരുന്നത്.

നിസ്തുലമായ പ്രവർത്തനത്തിലൂടെ രണ്ടാം വർഷവും കേരള സർക്കാർ അവാർഡ്  ഇൻസ്പെയർ അംഗങ്ങൾക്ക് പ്രോത്സാഹനം തന്നെയാണ്. ലതിക ചേച്ചിക്കും, ഇൻസ്പെയർ ടീം അംഗങ്ങൾക്കും പിലാത്തറ ഡോട്ട് കോം അഭിനന്ദനങ്ങൾ അറിയിക്കുന്നു.

 

ലതിക ചേച്ചിയെ പറ്റിയുള്ള മുൻ ആർട്ടിക്കിൾ വായിക്കാം
http://pilathara.com/details.php?id=11&pambaramindex





loading...