വിവരണം ഓര്‍മ്മചെപ്പ്


ഹോപ്പ് സാംസകാരിക സദസ്സ് കൃഷ്ണൻ നടുവലത്ത് ഉദ്ഘടനം ചെയ്തു.

Reporter: pilathara dot com
പ്രശസ്ത കവിയും ക്ഷേത്രകലാ അക്കാദമി സെക്രട്ടറിയുമായ ശ്രീ കൃഷ്ണൻ നടുവലത്ത്  നിർവഹിച്ചു.

പിലാത്തറ ഹോപ്പ് ലൈബ്രറി ആൻഡ് റീഡിങ് റൂം സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് പ്രശസ്ത കവിയും ക്ഷേത്രകലാ അക്കാദമി സെക്രട്ടറിയുമായ ശ്രീ കൃഷ്ണൻ നടുവലത്ത്  നിർവഹിച്ചു.

 ഉത്ഘാടകന്റെ സാംസ്‌കാരിക  പ്രഭാഷണത്തിൽ കുടുംബ ബന്ധങ്ങളും, സമകാലിക സംഭവങ്ങളും പ്രതിപാദിച്ചു. മാഷുടെ കുട്ടികാലം , പഠനകാലം തുടങ്ങിയവ  കേൾവിക്കാരെ  പഴയകാലത്തേക്ക് പ്രഭാഷകൻ കുട്ടിക്കൊണ്ടുപോയതായി ഹോപ്പ് ലൈബ്രറി പ്രവർത്തകർ അഭിപ്രായപ്പെട്ടു.  സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളിലൊന്ന് തൊഴിൽ സംബന്ധമാണ്. ഇതിന്റെ ആരംഭം വീടുകളിൽ നിന്നു തന്നെയാണ്. അടുക്കള പണിക്കൊപ്പം വയോജന, ശിശുപരിപാലനവും അവർ നിർവഹിക്കേണ്ടിവരുന്നു. ഇതെല്ലാം സ്ത്രീകൾ തന്നെ ചെയ്യേണ്ടതാണെന്ന പൊതുബോധത്തിൽ മാറ്റം വരേണ്ടതുണ്ട്.  വിവാഹക്കമ്പോളത്തിൽ ഒരു വസ്തുവായി സ്ത്രീയെ കണക്കാക്കുന്ന സ്ഥിതിയുണ്ടായി. ഇത്തരം സാമൂഹ്യാവസ്ഥയിലും കുമാരി ലതിക പവർലിഫ്റ്റിങ്ങിൽ സ്വയം കരുത്താർജിച്ചുള്ള  ഭിന്നശേഷി അവാർഡ് കൂടുതൽ മധുരമുള്ളതാണ് എന്നും കൃഷ്ണൻ നടുവലത്ത് ഓർമിപ്പിച്ചു. 

വിദ്യാനഗർ റസിഡൻസ് അസോസിയേഷൻ സെക്രട്ടറി  ശ്രീ ഗോപിനാഥ് കുറുപ്പ് അധ്യക്ഷതവഹിച്ചു.  ശ്രീമതി ദേവകി ടീച്ചർ ആശംസ അർപ്പിച്ചു ശ്രീ ഷനിൽ ചെറുതാഴം  സ്വാഗതവും ഹോപ്പ് ലൈബ്രറി വൈസ് പ്രസിഡണ്ട് ശ്രീമതി പുഷ്പ കൊയ്യോൻ നന്ദിയും അർപ്പിച്ചു. തുടർന്ന് ബാലവേദി യുവജനവേദി അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കും കലാപരിപാടികളിൽ പങ്കെടുത്തവർക്കും സമ്മാനവിതരണവും നടത്തി.  ചടങ്ങിൽവച്ച് ഈ വർഷത്തെ ഭിന്നശേഷി സ്പോർട്സ് അവാർഡ്  നേടിയ കുമാരി ലതികയെ  ആദരിച്ചു. ഇൻസ്പയർ പ്രവർത്തകരായ ഉണ്ണി പുത്തൂർ , അസൈനാർ ആരവഞ്ചാൽ , സുഹൈൽ ചട്ടിയോൾ എന്നിവർ സന്നിഹിതരായിരുന്നു. സമൂഹത്തിന്റെ വിവിധ മേലഖകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളും ചടങ്ങിൽ സംബന്ധിച്ചു.
 





loading...