വിവരണം ഓര്‍മ്മചെപ്പ്


കേരള മീഡിയ അക്കാദമി എൻ.എൻ. സത്യവ്രതൻ അവാർഡ് ഷിജു ചെറുതാഴത്തിന് .

Reporter: Shanil Cheruthazham

മാധ്യമരംഗത്തെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് കേരള മീഡിയ അക്കാദമി ഏര്‍പ്പെടുത്തിയിട്ടുള്ള   മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എൻ.എൻ. സത്യവ്രതൻ അവാർഡിന് ദീപിക സബ് എഡിറ്റർ ഷിജു ചെറുതാഴം അർഹനായി. 25000 രൂപയും പ്രശസ്തിപത്രവും ശിൽപവും ആണ് പുരസ്കാരം. 

അന്ധയും ബധിരയും മൂകയുമായിട്ടും പ്രതിസന്ധികളെ തട്ടിയെറിഞ്ഞ് മനോഹരമായി ജീവിക്കുന്ന സിംഷ്നയെന്ന പെൺകുട്ടിയുടെ കഥ പറഞ്ഞ "അച്ഛന്റെ മകൾ മലയാളിയുടെ ഹെലൻ കെല്ലർ എന്ന ലേഖനമാണ് അവാർഡിന് അർഹനാക്കിയത്.

ചെറുതാഴം സ്വദേശിയായ  ഷിജു  പരേതനായ മുൻ മൈനിങ് &  ജിയോളജി വകുപ്പ്  ജീവനക്കാരൻ അപ്പുവിന്റെയും ശൈലജയുടെയും മകനാണ്. ഡിസംബർ ബുക്സ് പുറത്തിറക്കിയ വടക്കേ മലബാറിലെ 31 നാടകപ്രവർത്തകരുടെ നാടക ജീവിതവും അവിസ്മരണീയ ജീവിതാനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്ന  അരങ്ങുണർത്തിയ ജീവിതങ്ങൾ,  തുടങ്ങി  ഇതിനകം ശ്രദ്ധനേടിയ നിരവധി  ലേഖനങ്ങളുടെ രചയിതാവാണ്. സിമ്പിൾ സഫാരി എന്ന യൂട്യൂബ്  ചാനലിലൂടെ നിരവധി കലാകാരന്മാരെയും വ്യത്യസ്ത കഴിവുള്ളവരെയും  ജന ജനശ്രദ്ധയിൽ കൊണ്ടുവരാനും സാധിച്ചിട്ടുണ്ട്. 

2018 പ്രഖ്യാപിച്ച അവാർഡ്   കോവിഡ് സാഹചര്യത്തിൽ അവാർഡ് വിതരണം നീണ്ടു പോയതായിരുന്നു .  കേരള മീഡിയ അക്കാദമി ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എൻ.എൻ. സത്യവ്രതൻ  അവാർഡ് തിരുവനന്തപുരം, കോവളം കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജാണ് വില്ലേജിൽ വച്ച് വെച്ച് നടന്ന ചടങ്ങിൽ ഷിജു ചെറുതാഴം കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനിൽ നിന്നും ഏറ്റുവാങ്ങി.

ഷിജു ചെറുതാഴത്തിന് പിലാത്തറ ഡോട്ട് കോം  ആശംസകൾ നേരുന്നു.





loading...