വാര്‍ത്താ വിവരണം

കുഞ്ഞിമംഗലം പെരുങ്കളിയാട്ടം : സംഘാടക സമിതി ഓഫീസും, ഫണ്ട് ശേഖരണോദ്ഘാടനവും നിർവ്വഹിച്ചു.

12 March 2018
Reporter: ഹരിദാസ് പാലങ്ങാട്ട്

കുഞ്ഞിമംഗലം ശ്രീ മുച്ചിലോട്ട് ഭഗവതീ ക്ഷേത്രം പെരുങ്കളിയാട്ടം:
സംഘാടക സമിതി ഓഫീസും, ഫണ്ട് ശേഖരണോദ്ഘാടനവും നിർവ്വഹിച്ചു.

       കുഞ്ഞിമംഗലം പുറത്തെരുവത്ത് ശ്രീ മുച്ചിലോട്ട് ഭഗവതീ ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള സംഘടക സമിതി ഓഫീസിന്റെ ഉദ്ഘാടനം  സംഘാടക സമിതി ചെയർമാൻ ശ്രീ എം വി തിലകന്റെ അദ്ധ്യക്ഷതയിൽ ക്ഷേത്ര സന്നിധിയിൽ വച്ച് നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ കോഴിക്കോട് എംപി ശ്രീ എം.കെ രാഘവൻ അവർകൾ നിർവ്വഹിച്ചു. തുടർന്ന് ക്ഷേത്രം തന്ത്രി ശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് ശ്രീ മുണ്ടയാട്ട് വിജയൻ നമ്പ്യാരിൽ നിന്നും ആദ്യ ഫണ്ട് ഏറ്റുവാങ്ങി ഫണ്ട് ശേഖരണോദ്ഘാടനവും നിർവ്വഹിച്ചു. ശ്രീ കാഞ്ഞങ്ങാട് രാമചന്ദ്രൻ ചടങ്ങിൽ വിശിഷ്ടാദി തിയായി പങ്കെടുത്തു.

     സംഘാടക സമിതി കൺവീനർ ശ്രീ പി.വി തമ്പാൻ സ്വാഗതവും മനിയേരി കരുണാകരൻ നമ്പ്യാർ (ചെയർമാൻ ,സാമ്പത്തീക കമ്മറ്റി ) ചടങ്ങിന് നന്ദിയും അർപ്പിച്ചു.

കുഞ്ഞിമംഗലം ശ്രീ മുച്ചിലോട്ട് ഭഗവതീ ക്ഷേത്രം പെരുങ്കളിയാട്ടം: സംഘാടക സമിതി ഓഫീസ് .

Tags:
loading...